Archives / December 2017

അശോകൻ പുതുപ്പാടി
ദേശാന്തരങ്ങളെ മറികടക്കുന്ന ചലച്ചിത്ര മേള

ഐ.എഫ്.എഫ്.കെ 22 പകുതി പിന്നിടുമ്പോൾ ദേശ വൈജാത്യങ്ങളെ മറികടക്കുകയാണ് . ഇന്ത്യയിലെ വിവിധ ദിക്കുകളിൽ നിന്നും വന്നവർ ഡെലിഗേറ്റുകളായി ഉണ്ടെങ്കിലും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള മലയാളി പ്രേക്ഷകർ തന്നെയാണ് പ്രധാനമായും ഉള്ളത്. കാണാൻ താല്പര്യപ്പെടുന്നത് വളരെ ഗൗരവമായി സിനിമയെ സമീപിക്കുന്ന ഭൂരിഭാഗം പേരും കാണാൻ താല്പര്യം കാണിക്കുന്നത് മൂന്നാം ലോക സിനിമകളാണ്. അതിൽ വേറിട്ട് നില്ക്കൂന്നത് കാൻ സിനിമകളാണ്. കാനിൽ പങ്കെടുത്ത സിനിമകൾക്ക് മിനിമം ഗ്യാരണ്ടി ഉണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഫുട്ബാളിനോടെന്ന പോലെ ബ്രസീൽ, അർജൻറീന സിനിമയോടും മലയാളി മമതാ ബന്ധം പുലർത്തുന്നു. ഇറാൻ, ആഫ്രിക്കൻ എന്നീ സിനിമകൾക്കും മലയാളി കാത്തിരിക്കുന്നു. ഇംഗ്ലീഷ് സിനിമകളുമായി സംവദിക്കാനുള്ള വിമുഖത മാത്രമല്ല ഹോളിവുഡ് സിനിമയെ മേള സമയത്ത് കാണികൾ മാറ്റി നിർത്തുന്നത്.ഈ സിനിമ പിന്നീടും തിയറ്ററിൽ കാണാൻ അവസരമുണ്ടല്ലോ എന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം. സാങ്കേതിക സ്കൂൾ ഷോട്ട്, സീക്വൻസ്, ക്യാമറാ സ്റ്റൈലോ തുടങ്ങി സിനിമയുടെ ഒരു പാട് സാങ്കേതിക പാo ങ്ങളുടെ പാo ശാല കൂടിയാണ് ചലച്ചിത്രമേളകൾ .ഇന്ന ഷോട്ടിൽ കട്ട് ചെയ്യാം ,ഇവിടെ ഡിസോൾവ് ഉൾപ്പെടുത്താം, വൈഡ് ആംഗി ൾ ലെൻസ് ഇന്ന ഷോട്ടിൽ ഉൾപ്പെടുത്താം, പാൻ ഷോട്ട് ഉണ്ടായാൽ നന്നായിരുന്നൂവെന്നല്ലാം ഇന്ന് ഡെലിഗേറ്റുകൾ അഭിപ്രായപ്പെടുന്നു, ഫ്രെയിം ഒരിക്കലും ശൂന്യമാകരുത് ,ഓരോ ഫ്രെയിലും ഫെർ ഫെക്ഷൻ വേണമെന്ന കാര്യത്തിൽ സിനിമ തുടങ്ങിയ കാലത്തു തന്നെ അഭിപ്രായമുണ്ടായതാണ്. ഈ പൂർണതക്കു വേണ്ടി മലയാളി തേടുന്നത് ഫ്രഞ്ചു സിനിമയാണ്.ക്യാരറ്ററൈസേഷൻ, ഷോട്ട് ഡിവൈഡ്, പെർഫക്ട് തിരക്കഥ എന്നിവ ഫ്രഞ്ചു സിനിമയ്ക്കു സ്വന്തമെന്നു പറയാം, പുരോഗമന സിനിമകൾ കമ്യൂണിസ്റ്റ് മനസ്സുള്ള ഇടതാഭിമുഖ്യമുള്ള നവ ചിന്താധാര സൂക്ഷിക്കുന്ന മലയാള പ്രേക്ഷകർ എപ്പോഴും മാനവികതയോട് ഒത്തു നില്ക്കുന്ന മനസ്സുള്ളവരാണ്. അവൾക്കൊപ്പം, ഹോമേജ് വിഭാഗങ്ങൾ തെളിയിക്കുന്നതിതാണ്. ഇത്തരം പോസിറ്റീവ് ധാര ഉൾക്കൊള്ളുന്ന സിനിമയാണ് \"അയാം നോട്ട് എ വിച്ച് \\\"എന്ന ഇംഗ്ലണ്ട് സിനിമ . .ചെറുപ്രായത്തിലെ സ്വാഭാവത്തിന്റെ പേരു പറഞ്ഞ് 8 വയസ്സുകാരി ഷുലെയെ ദുർമന്ത്രവാദിയാക്കുകയും കുഞ്ഞു പ്രായത്തിൽ അസഹനീയമായ പല കാര്യങ്ങൾ ചെയ്യിക്കുകയും അവസാനം കൊലക്കു കൊടുക്കുകയും ചെയ്യുന്നതാണ് രംഗാനോ നോനിയുടെ ഈ ചിത്രം. സമൂഹത്തിലെ കൊള്ളരുതായ്മകൾ ഇല്ലാതാക്കുകയും ജനതയെ രക്ഷിക്കുകയും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തതിനെ ഈ സിനിമ ചോദ്യം ചെയ്യുന്നു. മലയാളി പ്രേക്ഷകർ ഇരും കൈയും കൂട്ടി സ്വീകരിച്ച സിനിമയാണ് \'ദ് യങ്ങ് കാൾ മാക്സ് \' .റൗൾ പെക്കിന്റെ ഈ സിനിമയിൽ കാൾ മാക്സിസിൻറേയും എംഗൽസിന്റെയും യൗവ്വനകാലം ചിത്രീകരിക്കുന്നു.1840 കളാണ് ചിത്രത്തിന്റെ കാലം. ഭാര്യ ജെന്നി യോടൊപ്പമുള്ള മാക്സിസിന്റെ ജീവിതം, എം ഗൽ സുമൊത്തുള്ള രാഷ്ട്രീയ ജീവിതം എന്നിവ സിനിമയുടെ പൊതു വെയുള്ള പ്രസക്തി വർധിപ്പിക്കുന്നു. മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച റിട്ടേണി എന്ന കസാഖ് സിനിമ ദുരിതത്തിന്റെയും അത് നേരിടാനുള്ള തയാറെടുപ്പിന്റെയും സഹനത്തിന്റെയും അന്തിമ വിജയത്തിന്റേയും കഥ പറയുന്നു. അഫ്ഗാഗാനിൽ നിന്ന് മാതൃരാജ്യമായ കസാഖിലേക്ക് വരുന്ന സ്പാർക്കുളും കുടുംബവും കഷ്ടപ്പാടിലൂടെയാണ് ദിനങ്ങൾ തള്ളി നീക്കുന്നത്. ഒരു പള്ളിയുണ്ടാക്കിക്കഴിയുമ്പോൾ ഭാര്യ പുതിയൊരു കുഞ്ഞിന്റെ വരവ് അറിയിക്കുകയാണ്. സംവിധായകൻ സാബിത് കുർമെൻ ബെക്കോവിന്റെ പ്രതിഭ സിനിമയിൽ ദൃശ്യമാണ്. \" ഗുഡ് മാന്നേഴ്സ് \'എന്ന ബ്രസീലിയൻ സിനിമ സ്നേഹത്തിനു മുന്നിൽ സർവതും തൃ ജിച്ച കറുത്ത വംശജയായ നഴ്സ് ക്ലാരയുടെ ജീവിതം നിറയുന്ന സിനിമയാണ്. പണക്കാരിയായ അന്ന തന്റെ ഗർഭകാല പരിചരണത്തിനായി ക്ലാരെയെ നിയോഗിക്കുന്നു. അവർ തമ്മിൽ ഗാഢമായ ബന്ധം ഉടലെടുക്കുന്നു. ഉറക്കത്തിൽ നടത്തം, അറിയാതെ രക്തപാനം എന്നീ ചേഷ്ടകളുള്ള അന്ന വയറു പൊട്ടിത്തെറിച്ച് മ രി ക്കുന്നു. ചെന്നായയുടെ രൂപമുള്ള ഒരു കുഞ്ഞ് വയറിനുള്ളിൽ നിന്ന് തെറിച്ചു വന്നു. ഉപേക്ഷിക്കാൻ മനസ്സില്ലാതെ അന്നയ്ക്കിഷ്ടപ്പെട്ട ജോയൽ എന്ന പേരിട്ട് ക്ലാര കുഞ്ഞിനെ വളർത്തുന്നു. രാത്രിയുടെ അന്ത്യയാമങ്ങളിൽ ചെന്നായ ആയി മാറുന്ന കുഞ്ഞിനായി പ്രയാസങ്ങളുടെ ഒരു പരമ്പര തന്നെ പേറി സ്നേഹത്തിനായി ക്ലാര ജീവിക്കുന്നു. വിവിധ തലങ്ങളിൽ ചർച്ചയ്ക്ക് അവസരമുള്ള സിനിമ സംവിധാനം ചെയ്തത് മാർകോ ദുന്ദ്രയും ജൂലിയാനോ റോജ സുമാണ്. കാർലോ സൈമൺ ഒരുക്കിയ സ്പെയിൻ ചിത്രമായ സമ്മർ 1993 നിഷ്ക്കളങ്ക ബാല്യത്തിന്റെ കഥയിലൂടെ പൊരുത്തപ്പെടലിന്റെ അനിവാര്യത വെളിപ്പെടുത്തുന്നു .. കാനനത്തോട് ചേർന്ന വീട്ടിൽ അമ്മാവനും അമ്മായിക്കുമൊപ്പം താമസിക്കുന്ന ഫ്രിഡ സംഘർഷഭരിതയാണ്. അച്ഛനു മമ്മയുമില്ലാത്ത ഫ്രിഡയ്ക്ക് ചുമതലക്കാരായ അമ്മാവന്റെ കുടുംബത്തോടൊപ്പം താമസിച്ചേ മതിയാകത്തള്ളു. ഗ്രാമ്യ ജീവിതം, സഹോദര സ്നേഹം എന്നിവ കൂടി ഈ സിനിമ വിഷയവത്ക്കരിക്കുന്നു. മൃത്യു വിലൂടെ അതിജീവനം സാധ്യമാണോ? ആ സാധ്യതകൾ തേടുന്ന സിനിമകളും മേളയിലുണ്ട്. ജീവിതത്തിൽ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ അഥവാ അപ്പപ്പോൾ തോന്നുന്നതു ചെയ്യുകയും അതിൽ സന്നിഗ്ദ്ധാവസ്ഥ അനുഭവിക്കുമ്പോൾ സ്വയം ഇല്ലാതാകാൻ ശ്രമിക്കുന്നതു എങ്ങനെ പോസിറ്റീവ് ചിന്തയാകും? വളർത്തു മൃഗങ്ങളെ ദയാവധത്തിന് വിധേയനാക്കുന്ന വി ജോ ഹോക്ക ചെയ്യുന്നതുമിതാണ്. പല മൃഗങ്ങളെ കൊല്ലുന്ന ഹോക്ക ഒരു പട്ടിയെ രക്ഷിക്കാൻ ശ്രമിക്കുകയും അവസാനം അതിനെ തുടർന്ന സംഘർഷത്തിൽ സ്വയം ഇല്ലാതാകാൻ ശ്രമിക്കുകയുമാണ്. ശരീരമാസകലം പൊള്ളലേറ്റിട്ടും ജീവിതത്തിലേക്കുള്ള പ്രത്യാശയുടെ സ്ഫുലിംഗം ദർശിക്കുന്ന ദൃശ്യത്തോടെയാണ് ഐയ്ന്തു നീസർ എന്ന ഫിൻലാന്റ് സിനിമയുടെ (സംവിധാനം: ടീ മു നിക്കി) അവസാനം . നായയുടെ ഹൃദയം എന്ന സംസ്കൃത പേരിനു പകരം \'നായിന്റെ ഹൃദയം \' എന്ന പല അർഥ തലങ്ങൾ നിറഞ്ഞ സിനിമയിലൂടെ കെ.പി. ശ്രീകൃഷ്ണൻ പുതിയ മേഖലയിലേക്ക് സിനിമയെ നയിക്കുന്നു. പുതിയ ലോകത്ത് ജീവിക്കുമ്പോഴും ആന്തരിക ശൂന്യത അനുഭവിക്കുന്ന മനുഷ്യന്റെ ഹൃദയം നായയിൽ ഉള്ളതിനേക്കാൾ തരം താഴ്ന്നതാകാം. നക്സലിസം, സ്ത്രീ സ്വാതന്ത്രം, പരിസ്ഥിതി തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളിൽ സിനിമ ഇടപെടുന്നു. സ്വയം മരണത്തിന് വിധേയനായ തോ എന്നു സംശയം തോന്നും വിധം ഡോക്ടറുടെ മരണത്തോടെ സിനിമ അവസാനിക്കുന്നു. മനുഷ്യനന്മയിലേക്ക് ജാലകം തുറക്കുന്ന ഒരുപാട് സിനിമകളുടെ നവലോകമാണ് മേള പിന്തുടരുന്നത്. അത് പ്രത്യാശയിലേക്കും പുതു ലോകത്തേക്കുമുള്ള സഞ്ചാരമാണ്.

Share :

Photo Galleries