Archives / October 2019

കൃഷ്ണൻനമ്പൂതിരി ചെറുതാഴം
അമേരിക്കൻ മോഡൽ.

 

മനഃശാസ്ത്രം പിഴച്ചുപോയ്
മനസ്സിൻ കടിഞ്ഞാൺ വിട്ടുപോയ്.
മണ്ടത്തരം വിളമ്പിയോ
മണ്ടന്മാർ പെരുകിയോ?
പാശ്ചാത്യഭ്രമമേറ്റു
പശ്ചാത്താപവിഭ്രമം.
രക്ഷിക്കാനരുതാതെ
രക്ഷിതാക്കൾ കണ്ണുനീരിൽ!
രോഗാതുരം മർത്ത്യജന്മം
രൂക്ഷമായക്കരെപ്പച്ചയും.
ശിക്ഷയില്ലാതേകുമടിമത്തം
ശിക്ഷയായ് നരകമേകും തന്ത്രം.
മനമിരുളിൽത്തകർക്കും
മാന്ത്രികവിദ്യയോ,ധനാർത്തിയോ?
സ്വന്തം ഭാവമൊരുക്കുവാൻ
സ്വയമറിവിൻ വഴിയടയ്ക്കും.
മാധ്യമസംസ്കാരമേകും
മാന്യതയേറ്റു മരണമോ!
അമേരിക്കൻ മോഡലാ-
യമ്മയെത്തള്ളും മാഡമോ!
രാഷ്ട്രീയക്കാർക്കിഷ്ടമായേറ്റുപോയ്
രാക്ഷസത്വമേറ്റും നയതന്ത്രം.
രാപകലാഭാസമായ് വിദ്യയും
രോഗമേറ്റുരുകുമുടലും മനവും.
തകർത്തു പന്താടും കുടുംബം
തലവന്മാരായ് കുഞ്ഞുമക്കൾ.
തലവരതെറ്റും കാലമെന്നോ!
തല പത്തുള്ളോർ ചിരിക്കുന്നു
തലപ്പത്തു ജനാധിപത്യമോ!
കാലാതീതമായ് സത്യം വിളങ്ങും
കാലബോധം നഷ്ടമായാധിപത്യഭ്രമം.

Share :