നാം നമ്മെ അറിയുക
താൻ താൻ നിരന്തരം ചെയുന്ന കർമത്തിൻ ഫലം താൻ താൻ
അനുഭവിച്ചീടുകെയെന്നെ വരൂ .ഈ വരികൾ ഏവർകും സുപരിചിതമാണ്.നാം
ചെയുന്നതിന്റെ കർമ്മ ഫലം നാം തന്നെ അനുഭവിക്കണം അത് ഏതു
കാര്യത്തിലായാലും.
നാം കഴിച്ചു കൂട്ടുന്നത്,ശരീരത്തിന് ഹാനികരമായവയും ഒപ്പം നാം
ചെയ്തു കൂട്ടുന്ന വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയ കർമങ്ങളുടെ
ഫലമാണ് ജീവിത ശൈലി രോഗങ്ങൾ എന്ന് ഓമനപ്പേരുള്ള ഒരു കൂട്ടം രോഗങ്ങൾ
(Diabetics, Hypertension, Heart Attack, Liver Diseases, Obesity, Osteoporosis,
Depression, even some cancers...)
ആയുർ ദൈർഘ്യം കൂടുതൽ ഉള്ള ഈ കാലയളവിൽ രോഗങ്ങളാൽ
ശരീരവും മനസ്സും മരവിച്ചു മരണമാകുന്ന സുഹൃത്തിനെപ്രതീക്ഷിച്ചു ജീവിതം
തള്ളി നീക്കാതെ, നല്ലവൻ അല്ലാത്ത ആ സുഹൃത്തിനെ പ്രതീക്ഷിക്കാതെ ആയുസ്സ്
ഉള്ള കാലം ആരോഗ്യത്തോടെ ജീവിക്കാൻ നാം ചില കാര്യങ്ങൾ ശ്രദ്ധയോടെ
ചെയ്യേണ്ടതുണ്ട്.
അത് നമ്മുടെ ദൈനം ദിനം കാര്യങ്ങൾ തുടങ്ങി നമ്മുടെ ജീവിത ശൈലികളുമായി
ബന്ധപെട്ടു കിടക്കുന്നവയാണ്.ഇതിൽ പ്രധാന പങ്കു നാം കഴിക്കുന്ന ഭക്ഷണത്തിനും
നാം ചെയ്യേണ്ട വ്യായാമത്തിനും ഉണ്ട് .
;ജീവനാകുന്നതും ഇന്ന് ആഹാരം
ജീവനെടുക്കുന്നതും ഇന്ന് ആഹാരം;
ഈ വാചകങ്ങൾ ഇന്ന് സത്യമായി കൊണ്ടിരിക്കുകയാണ്.ജീവൻ നില
നിർത്താൻ വേണ്ടുന്ന ഭക്ഷണത്തെ നാം ജീവൻ ഹനിക്കാനുള്ള ഉപാധിയാക്കി മാറ്റി
കൊണ്ടിരിക്കുകയാണ്.
അമിതമായ കൊഴുപ്പ്, മധുരം, ക്രമരഹിതമായ
ഭക്ഷണം,സമയബന്ധിതമല്ലാത്ത ഭക്ഷണ ക്രമീകരണം,ആയുസ്സിന് ദൈർഘ്യമുള്ള
സമൂഹത്തിൽ ആരോഗ്യ ശൂന്യത സൃഷ്ടിക്കുന്നു. ശൂന്യമായ ആകാശം പോലെ
നമ്മുടെ ശരീരം ഇന്ന് ആരോഗ്യ ശൂന്യമാണ്. കാർമേഘങ്ങളും, ഇടിമിന്നലും
മഴകാറും ഭയപ്പെടുത്തും വിധം, പ്രമേഹവും, ഹൃദ്‌രോഗവും, വൃക്കരോഗങ്ങളും
മനുഷ്യ ശരീരത്തെ ഭയ വിഘ്‌ലമാകുന്നു.
ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി ,വ്യായാമമില്ലായ്മ ,ജലത്തിൻറെ
അപരിയാപ്തത ,ഉറക്ക കുറവ് ,മാനസിക സമ്മർദ്ദം ,മധ്യപാനം,പുകവലി
തുടങ്ങിയ ദുശ്ശീലങ്ങൾ എല്ലാം ആരോഗ്യമെന്ന അതി പ്രധാന സമ്പത്തിൻറെ
ഹാനികാരികളായി മാറി കൊണ്ടിരിക്കുകയാണ്.
മരുന്നിനെ മറക്കാൻ ആഹാരം
കൃത്യ സമയത്തു ഇഷ്ടമില്ലെങ്കിൽ പോലും ഔഷധങ്ങൾ
രോഗഹാനികാരികളായി കണ്ടു ഭക്ഷിക്കുന്നത് പോലെ ക്രമമായ ഭക്ഷണശീലം
രോഗത്തെ ശരീരത്തിൽ നിന്നും അകറ്റി നിർത്തുന്നു.
പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ കൃത്യമായും ക്രമമായും മിതമായും
ഭക്ഷിക്കുക.
നാം ഭക്ഷണം കഴിക്കുമ്പോൾ വിശപ്പിനെ തൃപ്തിപ്പെടുത്താൻ മാത്രം അല്ല
പോഷക ധാരിദ്രിയം ഇല്ലാതാകാൻ കൂടി കരുതി ശ്രദ്ധയോടെ ഭക്ഷ്യ പഥാർഥങ്ങൾ
തിരഞ്ഞു എടുക്കുക.
കഴിക്കുന്ന ഭക്ഷണത്തിൻറെ ക്വാളിറ്റി യും ക്വാണ്ടിറ്റി യും ശ്രദ്ധയോടെ
തിരഞ്ഞു എടുക്കുക.നാം എന്ത് കഴിക്കുന്നു എന്നതിനേക്കാൾ എങ്ങനെ
കഴിക്കുന്നു,എത്ര കഴിക്കുന്നു എന്നതിന് പ്രാധാന്യം ഏറെയുണ്ട്.
ശരീരത്തിന് ഹാനികാരികളായ ഭക്ഷ്യ വസ്തുക്കളെ പൂർണമായും
ഒഴിവാക്കി ചിട്ടയോടുള്ള ജീവിത ശൈലിയും വ്യായാമവും കൂടെ ഉൾപ്പെടുത്തി
ആരോഗ്യത്തോടെ ഭക്ഷിക്കാം.
തൂണായിവ്യായാമം
പാടത്തും പറമ്പിലും കൃഷി ചെയ്തു,കിലോമീറ്ററുകൾ കാൽ നട
യാത്ര ചെയ്‌തും,അടുപ്പു പുകച്ചും,തൊടിയും പറമ്പും ചൂലിനാൽ
വൃത്തിയാക്കിയും,വസ്ത്രങ്ങൾ അലക്കി നീന്തി കുളിച്ചും നടന്ന ആ കാലഘട്ടത്തിൽ
ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ശരീരത്തിന് വ്യായാമം ഉണ്ടായിരുന്നു.
ശാസ്ത്രത്തിൻറെപുരോഗതിയും
Urbanisation,Modernisation,Computerisation എല്ലാം മനുഷ്യൻറെ വ്യായാമം
ഇല്ലാതാകുന്നു.അതിനാൽ കൃത്യമായ വ്യായാമം ഇന്ന് ശരീരത്തിൻറെ
ആരോഗ്യത്തിന് അനിവാര്യമായ ഘടകമാണ്.അതിനെ മുൻ നിറുത്തി ഇന്ന് കൂണ്
പോലെ പൊന്തി വരുന്ന വ്യായാമ ക്ലബുകളും യോഗ ക്ലബുകളും ഒട്ടനവധിയുണ്ട്.
Zumba, aerobics ,Gymnasticks തുടങ്ങിയ നൃത്തനൃത്യങ്ങളും, വ്യായാമത്തിൻറെ
ഭാഗമായി ഉടലെടുത്തിട്ടുണ്ട്.
ശരീരത്തിന് നല്ലതെന്ന് തോന്നുന്ന വ്യായാമ മുറകൾ അംഗീകൃതമായ
സ്ഥലങ്ങളിൽ നിന്നും അഭ്യസിക്കുകയോ ,നടത്തം ശീലമാകുകയോ അതുമല്ലെങ്കിൽ
നീന്തൽ,കളികൾ തുടങ്ങിയവയെ പരിശീലിക്കുകയോ ചെയുന്നത് നല്ലതാണ്.
കൂട്ടായി നിദ്ര
മനുഷ്യ ശരീരത്തിന് വിശ്രമം അനിവാര്യമാണ്.അതിനാൽ 6 മുതൽ 8
മണിക്കൂർ വരെ ഉറങ്ങാൻ സമയം കണ്ടെത്തുക.ശാന്തമായ നിദ്ര
മസ്തിക്ഷകോശങ്ങൾക്ക്ഉണർവും ഉത്തേജനവും നൽകുന്നു.
അമൃതായി ജലം
ശരീരത്തിൻറെ 70% ത്തോളം ജലാംശം ആണ്.നമ്മുടെ ഉപചാപയ
പ്രവർത്തനങ്ങൾക്ക് ഏറ്റവും അനിവാര്യമായ ഘടകം.അതിനാൽ ശരീരം
എപ്പോഴും ജലാംശം ഉള്ളതായി ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
നാം അറിഞ്ഞോ അറിയാതയോ ചെയുന്ന കര്മഫലമായി
രോഗനിബന്ധിതമായ ശരീരവും , വ്യാകുലമായ മനസുമായി മരിച്ചു
ജീവിക്കുന്നതിലും നല്ലത് ഈശ്വര നിർമിതമായ ശരീത്തിനു ആവശ്യമായവ
കൃത്യമായി നൽകി , അവയെ നിധിപോലെ കാക്കുക എന്നതല്ലേ . നാം
നമ്മെ സ്‌നേഹിക്കാൻ പഠിക്കുക .
,