Archives / October 2019

കൃഷ്ണൻനമ്പൂതിരി ചെറുതാഴം
ഉന്മാദമതേറ്റും

 

ആരു ഭരിക്കുന്നിവിടെ-
യാരാരധികാരികളോ!
ആദരവില്ലാതറിവേകു-
ന്നന്ധതയേറ്റധികാരികളോ!
കയറൂരിവിട്ടകലും സ്വാതന്ത്ര്യം
കറയേറ്റു പതിക്കും ബാല്യം.
കതിരിട്ടു രസിക്കും കേളികൾ
കാമനയേറ്റും   നയതന്ത്രം.
വിവരമകറ്റിത്തറപറ്റിക്കും
വിജയലഹരി പകരുന്നേ.
പരാജയമറിയാതാടുമതെങ്ങും
പരമാനന്ദം പഠനം,പതനം.
ജീവിതവേദിയിലർജ്ജുനനായ്
ജാതകമേറ്റുരുകും ജന്മങ്ങൾ.
ഉൾക്കാഴ്ച മറയ്ക്കും വിദ്യകളോ-
യുണ്മയകറ്റുന്നുന്മാദമതേറ്റും.
വോട്ടുപിടിക്കാനേറും തന്ത്രം
വാട്ടമതില്ലാതാടും കക്ഷികൾ.
കമനീയം കാഴ്ചകൾ,കേൾവികൾ
കാമമുറഞ്ഞാടും മാധ്യമകേളികൾ.

Share :