Archives / October 2019

കൃഷ്‍ണൻ നമ്പൂതിരി ചെറുതാഴം
ജനവഞ്ചന

വിദ്യയെന്തിനു മർത്ത്യന്നു
വിലയേറും സെൽഫോണുണ്ടേ.
അറിവെന്തിനോർക്കണ-
മാലസ്യത്തിലും വിജയലഹരീ.
അനുസരണയെന്തിനോ-
യവകാശബോധമേറിപ്പോയ്.
ബലമെന്തിനു ബാല്യത്തിൽ
ബഹളമയം ബാഹ്യാഡംബരപ്രിയം.
കമനീയമംഗലാവണ്യം
കൗമാരകേളികൾ മികവായ്.
കാമലീലകളാടുങ്കാലം
കാമ്യമീ വിദ്യാലയചരിതം.
രാഷ്ട്രഭരണഭാരം താങ്ങും
രാഷ്ട്രീയവിപ്ലവം വീരവാദം.
വീരശൂരപരാക്രമം
വിലപേശും ധർമ്മബോധം.
വിലകെട്ടടിയും പൗരത്വം.
വലയിലാഴ്ത്തുമാധിപത്യം.
ജനകീയം സേവനം,സേവകൾ
ജനവഞ്ചന ഭൂഷണമായ്,പിരിവുകൾ.
പീഡനം പെരുകും,വിവരവിനിമയം
പഠനം മികവായ്,വികാരലഹരിയായ്.
ഒരു ജന്മമിരുളിലായടിയു-
ന്നൊരു തന്ത്രം ഹൈട്ടെക്കുമെന്നായ്.
ഭൂതഭാവികളിലാടിയുലയും
ഭാവം പകർന്നാടുമാതുരചരിതം.

 

Share :