Archives / October 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
പരമധന്യർ

 

ഭക്തിതൻ പൊരുളറിയാതെ
ഭുക്തിയേറിയൊടുങ്ങും പൗരത്വം.
പരദൂഷണമേറുങ്കാലം
പകയേറ്റാധിവ്യാധിയായ്.
പരമവിശുദ്ധമീജന്മം
പാരസ്പര്യമകന്നടിമത്തമായ്.
പരിധിവിട്ടുപോയാധിപത്യം
പരാതിപ്രളയമെന്നുമെങ്ങും.
പരമധന്യരധികാരികൾ
പരപീഡനം ധന്യധന്യം!
ദേവാലയങ്ങളെന്തിനോ
ദോഷങ്ങളാരകറ്റുമോ?
കാരുണ്യക്കലവറ കാണാതെ
കൈവിട്ടുപോയുടലും മനവും.
അറിവെന്ന ഘോഷമെങ്ങ-
മഹന്തയല്ലാതേറുമെന്തോ?
ദർശനമകറ്റും നയതന്ത്രം
ദീനതയേറ്റുലയും ജന്മം.
കഥയറിയാതെയാടും
കരുത്തെല്ലാം തലയിലോ!
തലയിലിരുന്നു തുലയും
തലവന്മാരന്ധതയേറ്റുപോയ്.
അന്ധരന്ധരെനയിക്കു-
മന്ധകാരത്തിൽ വിദ്യയാഭാസമായ്.

Share :