Archives / December 2017

അശോകൻ
ഐ.എഫ്.എഫ്.കെ.

ചലച്ചിത്രങ്ങൾ പോരാട്ട വഴിയിൽ (മേളയുടെ രണ്ടാം ദിനം) ............................ രണ്ടു വ്യക്തികൾ തമ്മിലുള്ള കുഞ്ഞു പ്രശ്നം രാഷ്ട്രത്തിന്റെ പ്രശ്നങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും കടന്നു ചെന്ന ഉദ്ഘാടന ചിത്രത്തെത്തുടർന്ന് (ദ ഇൻസെൾട്ട് : സിയാദ് ദോ യി രി ) പ്രണയ പോരാട്ടങ്ങളുടേയും മാനസിക പോരാട്ടങ്ങളിലേക്കുമാണ് മേള രണ്ടാം ദിനം മിഴി തുറന്നത്. മനുഷ്യന്റെ ജീവിതാരംഭത്തിൽ തന്നെ പ്രണയത്തിനും തുടക്കം കുറിച്ചിരുന്നു. പ്രകൃതിയുടെ നിയമത്തിൽ സുപ്രധാനമായ പ്രണയത്തെ അതിന്റെ ഏറ്റവും ഭംഗിയായി ചിത്രീകരിച്ച സിനിമയായ എണസ്റ്റോ ആർ ഡിടോയ് വിൽന മോളിന യുടെ \'സിംഫണി ഫോർ അന്ന\' പ്രണയവും അതിന്റെ പോരാട്ടവും ദൃശ്യവത്ക്കരിക്കുന്നു. ലൈംഗികതയുടേയും സ്ത്രീ-പുരുഷ ആകർഷികതയും തുടക്കം കൗമാരകാലത്താണ്. വിദ്യാർഥിനിയായ അന്നയും സഹപാഠി ലിറ്റയും തമ്മിലുള്ള ദീർഘ സംഭാഷണവും അതിന്റെ തുടർച്ചയും സിനിമയിൽ നിറയുന്നു. രാജ്യത്തിൽ ഭരണ കൂട ഭീകരത അതിശക്തമായ രീതിയിൽ നിറയുമ്പോൾ അതിൽ നിന്ന് ഭിന്നതലത്തിൽ പുരോഗമിക്കുന്ന പ്രണയം സിനിമയുടെ അനുകൂല തലമാണ്. നഷ്ടപ്പെടാൻ ഒന്നു മില്ലാത്തവർക്ക് ഒന്നും ചിന്തിക്കാനോ സൂക്ഷിക്കാനോ ഇല്ല. കൈയിൽ ചില്ലിക്കാശില്ലാതെ പാരീസ് നഗരത്തിലെത്തിയ പൗളയുടെ കൈയിൽ ഒരു പൂച്ചക്കുഞ്ഞു മാത്രമാണുണ്ടായിരുന്നത്. ഭ്രമാത്മകമെന്നു വരെ തോന്നുന്ന പല ഭാവത്തിൽ പല നാടുകളിൽ പല പണിയിലേർപ്പെടുന്ന പൗള ജീവിത വിജയം നേടുകയാണ്. ജൂൺ ഫെമ്മേ സംവിധാനം ചെയ്ത മൊൺടപാർ നസ് എന്ന സിനിമ അതിന്റെ ലക്ഷ്യം നേടുന്നു . ഇൻ സിറിയ എന്ന അറബി സിനിമ (സംവിധാനം: ഫിലിപ്പേ വാൻ ലീ യുവ്) ഒരൊറ്റ ഫ്ലാറ്റിൽ ഷൂട്ട് ചെയ്ത് മുഴുവൻ സമയവും ഉത്കണ്ഠ പരത്തുന്ന ഉത്തമ കലാസൃഷ്ടിയാണ് .സിനിമയിൽ ഒരു പ്രാവശ്യം മാത്രമാണ് റൂമിന് പുറത്തേക്ക് ക്യാമറ ചലിക്കുന്നത്. കലാപങ്ങളിൽ പെട്ട് ഉഴലുന്ന ദമാസ്ക്കസിൽ നിരന്തരം ബോംബു വർഷിക്കുമ്പോൾ രക്ഷപ്പെടാൻ അതീവ ശ്രദ്ധയിൽ നീങ്ങുമ്പോൾ ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറുകയും മാനഭംഗ ശ്രമവും നടക്കുന്നുണ്ട്. കലാപകാരികളുടേയും കലാപം അടിച്ചൊതുക്കുന്നവർക്കും സ്ത്രീ ശരീരം വിരുന്നാണ്. ആഗോളതലത്തിലെ സ്ത്രീ വിരുദ്ധതയിലേക്കും ക്യാമറ ചലിക്കുന്നു. ജീവിതം എങ്ങനെയാണ് നമ്മൾ അതിജീവിക്കണമെന്ന ചിന്തയിലേക്ക് സന്ദേശം കൂടിയാണ് ഇൻ സിറിയ സ്ത്രീപക്ഷ വീക്ഷണത്തിൽ പുരോഗമിക്കുന്ന സിനിമയാണ് സി സി ലിയ അടൻ ,വലേരിയ പി വാ തോ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ദ ഡസേർട്ട് ബ്രൈഡ് എന്ന അർജന്റീന ചിലി സംയുക്ത സംരംഭമായ സിനിമ. തന്റെ കൈവശമുള്ളതെല്ലാം ഉളള ബാഗ് നഷ്ടപ്പെട്ട മധ്യവയസ്കയായ തെരേസ ബാഗു തേടി പുറപ്പെട്ടുന്നു .തെരേസക്ക് ബാഗു കിട്ടിയെങ്കിലും അതിനായി യാത്ര ചെയ്യേണ്ടി വന്നത് ധാരാളം തവണയാണ്. ജീവിത യാഥാർഥ്യങ്ങൾക്ക് അനുകൂലമായ തലത്തിലേക്ക് സിനിമ വളരുന്നു.

Share :

Photo Galleries