Archives / October 2019

ജോയിഷ് ജോസ്
മൗനത്തിന്റെ സർഗാത്മകത

മൗനത്തിന്റെ സര്‍ഗാത്മകത മലയാളിയെ ബോധ്യപ്പെടുത്തിയ എഴുത്തുകാരന്‍ എന്‍ മോഹനന്‍ വിടപറിഞ്ഞിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്നു.

1933 ഏപ്രിൽ 27 ന് എൻ.നാരായണൻ നമ്പൂതിരിപ്പാടിന്‍റേയും  പ്രശസ്ത എഴുത്തുകാരി ലളിതാമ്പിക അന്തര്‍ജ്ജനത്തിന്‍റേയും പുത്രനായി
എഴുത്ത് കുടുംബത്തിലേക്കാണ് എന്‍ മോഹനന്‍ ജനിച്ച് വീണത്.രാമപുരം സെന്റ്‌ അഗസ്‌റ്റിൻസ്‌ ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സസ്യശാസ്‌ത്രത്തിൽ എം.എ.നേടി.കാലടി ശ്രീശങ്കരാകോളജിൽ മലയാളം ലക്‌ചറർ, കേരള ഗവൺമെന്റിന്റെ സാംസ്‌കാരിക കാര്യ ഡയറക്‌ടർ എന്നീ തസ്‌തികകളിൽ പ്രവർത്തിച്ചു. കേരള സ്‌റ്റേറ്റ്‌ ഫിലിം ഡവലപ്‌മെന്റ്‌ കോർപ്പറേഷന്റെ മാനേജിംഗ്‌ ഡയറക്‌ടറായിരിക്കെ 1988 ൽ സർവീസിൽനിന്നു വിരമിച്ചു.

 എഴുതുന്നതെന്തും മഹത്തരമാണെന്നും എഴുതിക്കൊണ്ടേയിരിക്കുകയാണ് എഴുത്തുകാരുടെ ധര്‍മ്മമെന്നും തെറ്റായി ധരിച്ചുകൊണ്ട് എഴുത്തുവഴിയില്‍ സഞ്ചരിക്കുന്ന ഒരു പിടി എഴുത്തുകാരുടെ വര്‍ത്തമാനകാലത്ത് എന്‍. മോഹനന്റെ എഴുത്തജീവിതത്തിന്‍റെ പ്രസക്തി വലുതാണ്.എഴുതാതിരിക്കലും എഴുത്തുതന്നെയാണെന്ന് അദേഹം ബോധ്യപ്പെടുത്തിത്തന്നു.ഒന്നും എഴുതാതെ  മൗനത്തിന്റെ ഒരു നീണ്ടകാലത്തില്‍ അദ്ദേഹം പ്രവേശിച്ചപ്പോള്‍ മലയാളഭാവനാലോകം അദ്ദേഹത്തിന്റെ മൗനത്തെ തിരിച്ചറിഞ്ഞുവെന്നതാണ് വസ്തുത.
നിന്റെ കഥ (എന്റേയും), ദുഃഖത്തിന്റെ രാത്രികൾ, പൂജയ്‌ക്കെടുക്കാത്ത പൂക്കൾ, എൻ.മോഹനന്റെ കഥകൾ, ശേഷപത്രം, നുണയുടെ ക്ഷണികതകൾ തേടി, സ്‌നേഹത്തിന്റെ വ്യാകരണം, നിഷധരാജ്യത്തിലെ രാജാവ്‌, ഒരിക്കൽ എന്നീ ചെറുകഥാ സമാഹാരങ്ങളും ഇന്നലത്തെ മഴ എന്ന നോവലും അദേഹത്തിന്‍റെ സംഭാവനയായി മലയാള സാഹിത്യലോകത്തിന് ലഭിച്ചു.

നാലപ്പാടൻ അവാർഡ്‌, പത്‌മരാജന്‍അവാർഡ്‌, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സാഹിത്യ അവാർഡ്‌, ടെലിവിഷൻ കഥയ്‌ക്കുളള സംസ്‌ഥാന ഗവൺമെന്റിന്റെ അവാർഡ്‌, അബുദാബി മലയാളി സമാജം അവാർഡ്‌, നോവലിനുളള കേരള സാഹിത്യ അക്കാദമി അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. 1999 ഒക്‌ടോബർ 3-ന്‌ എന്‍ മോഹനന്‍ അന്തരിച്ചു.എഴുത്തിലും ജീവിതത്തിലും പുലര്‍ത്തിയ  ഗൗരവവും വ്യക്തി ജീവിതത്തിലും സൗഹൃദങ്ങളിലും പാലിച്ച ഹൃദയ നൈര്‍മ്മല്യവും അദ്ദേഹത്തിന്റെ അസാന്നിധ്യം നമുക്കിടയില്‍ ഇപ്പോഴും ശ്യൂന്യത നിറയ്ക്കുന്നു.ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം.

Share :

Photo Galleries