Archives / December 2017

അശോകൻ
ഐ.എഫ്.എഫ്.കെ.

ഹോളി എയർ ,റെയ്ൻ ബോ, ,സീസൺ;കാണികളെ വിസ്മയിപ്പിച്ച് മേളക്ക് തുടക്കം ............................................... കേരളത്തിലെ ചലച്ചിത്ര പ്രേമികളിൽ ആവേശമുയർത്തി കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പ്രൗഡ മായ തുടക്കമായി. പ്രകൃതി ദുരന്തം വേട്ടയാടിയ സമകാലിക സന്ദർഭത്തിൽ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയെങ്കിലും മികവുറ്റ സിനിമകളാൽ സമൃദ്ധമായ ആദ്യ ദിനം കാണികളെ ആഹ്ളാദിപ്പിച്ചു ആദ്യ ദിനം അഞ്ചുതിയറ്ററുകളിലായി പതിനഞ്ചും ഉദ്ഘാടന ചിത്രമുൾപ്പെടെ ആകെ 16 സിനിമകളാണ് പ്രദർശിപ്പിച്ചത്. ഹവ മോ ക്വാഡ സ്‌ സംവിധാനം ചെയ്ത ഇസ്രായേൽ ചിത്രമാണ്. ഹോളി എയർ അതിജീവനത്തിനായി പോരാടുന്ന ആദത്തിന്റെ കഥയാണ്.നസ്രേത്തിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ-അറബ് വംശജരുടെ പ്രതിനിധിയാണ് ആദം. പുരോഗമന സ്വഭാവക്കാരിയായ ഭാര്യയോടൊത്ത് കഴിയുന്ന ആദത്തിന് ജീവിത വിജയത്തിന് ഗൗരവമായ കാര്യങ്ങൾ ചെയ്തേ ഒക്കുകയുള്ളു. ദുരന്തങ്ങൾ മാറി മാറി വരുന്ന ദിനരാത്രങ്ങൾക്കിടയിൽ കന്യാമറിയത്തിന്റെ നാട്ടിലെ വായു നല്ല രീതിയിൽ ഭക്തർക്ക് നല്കിയാൽ അതിലൂടെ സാമ്പത്തിക സുരക്ഷിതത്വം നേടി ജീവിതവിജയം ആർജിക്കാമെന്ന് ആദം ആഗ്രഹിക്കുന്നെങ്കിലും അത് സുഖകരമാകുന്നില്ല. വിശ്വസീനതയും അംഗീകാരവും പ്രതീക്ഷിച്ച് പള്ളിയേയും കൂട്ടു പിടിച്ച് വിജയത്തിനായി യത്നിക്കുന്ന ആദമിന്റെ ശ്രമങ്ങൾ പൂവണിയുന്നില്ല. പ്രയാസങ്ങളിൽ നിരന്തരം വേട്ടയാടപ്പെടുന്ന മാനവരാശിയുടെ കഥ കൂടിയാണ് ഹോളി എയർ . പോരാട്ടവും പ്രണയവും ഇറ്റലിയുടെ പ്രകൃതി സൗന്ദര്യവും ഒന്നിച്ചു ചേരുന്ന സിനിമയാണ് റെയ്ൻ ബോ ഏ പ്രൈവറ്റ് അഫയർ. ഫുൽവിയയെ മിൽട്ടൻ പ്രണയിക്കന്നു. സുന്ദരമായ കത്തുകളെഴുതുന്ന മിൽട്ടനെ ഇഷ്ടമാണെന്ന ഫുൽവിയയുടെ ഭാവത്തിനപ്പുറത്ത് അവൾക്കിഷ്ടം സുഹൃത്തായ ജോർജിയ യോടാണെന്ന് മിൽട്ടൻ അറിയുന്നു. ഇതിന് പാരലലായി സിനിമ സംസാരിക്കുന്നത് ഇറ്റലിയുടെ തനതായ പോരാട്ട ഭൂമിയിലേക്കാണ്. ഫാസിസ്റ്റുകൾക്കെതിരായ സമരവീഥിയിലെത്തി തീവ്ര പ്രവർത്തകനാകുന്ന മിൽട്ടൻ അറിയുന്നത് ഫാസിസ്റ്റുകളുടെ പിടിയിലായ ജോർജിയെ കുറിച്ചാണ്. കാനനവും പുൽമേടയും കുന്നും നിറഞ്ഞ ഇറ്റാലിയൻ ഭൂമികയിൽ ജോർജിയയെ മിൽട്ടൻ തേടുന്നു. അവസാനമില്ലാത്ത തിരിച്ചിലിന് കാര്യമൊന്നുമുണ്ടാകില്ല. ഇറ്റലിയുടെ സ്വത്വം വെളിപ്പെടുത്തുന്ന സിനിമ തദ്ദേശീയമായ യാഥാർഥ്യങ്ങളോട് ഇഴചേർന്നിരിക്കുന്നു. ആഫിക്കൻ വനൃതയെ അതിയായി ആ ശ്ളേഷിച്ച ചാഡ് സിനിമയായ ഡ്രൈ സീസൺ (മഹമദ് സലാ ഹരൂൺ) പ്രതികാരവും അതിൽ അധികമായി അതിലുയരുന്ന മാനവികതയുടേയും കഥ പറയുന്നു. അതിം മുത്തച്ഛന്റെ നിർദേശാനുസരണം അച്ചനെ കൊന്നയാളെ വധിക്കാൻ പുറപ്പെടുകയാണ്. അച്ഛനെന്ന തീവ്ര സത്യം അതിനെ പരുക്കനാക്കുകയാണ്. പുതുതായി പരിചയപ്പെട്ട മൂസ്സ യോടൊത്ത് ട്യൂബ് മോഷ്ടിച്ചു വിൽക്കുന്നെങ്കിലും അതിന്റെ പങ്കു പറ്റാൻ അതിം തയാറാകുന്നില്ല. താമസിയാതെ അച്ചനെ കൊന്ന നസ്സാറയെ അതിം കണ്ടെത്തുന്ന ബേക്കറി നടത്തി ഭാര്യയോടൊപ്പം സൗമ്യ ജീവിതം നയിക്കുന്ന അയാളെ കൊല്ലാൻ അയാളോടൊപ്പം ജോലിക്കാരനായി ചേരുകയാണ് അതിം .എത്ര ക്രുദ്ധതയോടെ പെരുമാറിയാലും അതിലുപരി സ്നേഹവാനാകുകയാണ് നസാറ. അയാളെ കൊല്ലാനാകാതെ ജോലി ഒഴിവാക്കി യാത്രയാകുന്ന അതിനൊപ്പം ന സാറയും വീട്ടിലേക്കു പോകുന്നു. അന്ധനായ മുത്തച്ഛന്റെയടുത്ത് നസാറയെ എത്തിച്ചിട്ടും കൊല്ലാൻ അതിന് മനസ്സു വരുന്നില്ല. ആകാശത്തേക്ക് വെടി വച്ച് കൊന്നെന്ന് മുത്തച്ഛനെ വിശ്വസിപ്പിക്കുകയാണ് അതിം . സ്നേഹത്തിന്റെ മറക്കാനാകാത്ത നീരൊഴുക്ക് ഈ സിനിമ കാട്ടിത്തരുന്നു.

Share :

Photo Galleries