Archives / October 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
ജയഘോഷം

ജീവനകത്തിരിക്കാതെ

ജീവിതമുണ്ടോ?
ജാതകം തേടിയകന്നാൽ
ജീവിതഭാരമേറും.
ജീവമാഹാത്മ്യമേറ്റു
ജന്മസാഫല്യമോ!
ജീവാത്മാവേകും
ജയമെന്നാരറിഞ്ഞൂ?
ജീവനഭയമെന്നോർത്തു
ജപതപാദികളോ!
ജീവധർമ്മം ധരിച്ചു
ജന്തുത്വം വിട്ടുയരുമോ!
ജഡമാകും മുന്നെ
ജീവസത്യമേറ്റു വാഴുമോ!
ജാതിയല്ല,മതമല്ലാ
ജോലിയല്ല,ധനമല്ലാ.
ജീവനേ ശരണം
ജീവബോധമേറ്റു
ജയഘോഷം ശാന്തമായ്!

 

Share :