Archives / October 2019

ഫൈസൽ ബാവ
വേറിട്ട നോട്ടങ്ങൾക്ക് പ്രേരിപ്പിക്കുന്ന കഥകൾ( വാങ്ക് എന്ന കഥാസമരത്തിലൂടെ.

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ഉണ്ണി.ആർ. ഒട്ടേറെ നല്ല കഥകൾ എഴുതിയ ഇദ്ദേഹം സാഹിത്യ രംഗത്തു സജീവ സാന്നിധ്യമാണ്.

ഗ്ലോബലൈസേഷൻ തുടങ്ങിയ തൊണ്ണൂറുകളിൽ ശക്തമായി കഥാ ലോകത്ത് എഴുത്തിലൂടെ വെട്ടിതെളിച്ച സ്വന്തമായ ഒരു വഴി   ഉണ്ണി ആറിന്റെ  വാങ്ക് എന്ന പുതിയ കഥാസമാഹാരത്തിൽ വീട്ടുകാരൻ, മണ്ണിര, അമ്മൂമ്മ ഡിറ്റക്ടീവ്‌, സങ്കടം, സോദ്ദേശ കഥാഭാഗം, സ്വരം വ്യഞ്ജനം, ഭർത്തപര്യടനം, കമ്മ്യൂണിസ്റ്റ് പച്ച, വാങ്ക്, നന്തനാരുടെ ആട്ടിൻകുട്ടി, കുറച്ച് കുട്ടികൾ തുടങ്ങിയ 11 വ്യത്യസ്തമായ  കഥകൾകളാണ് ഉള്ളത്. 

 

വീട്ടുകാരൻ എന്ന കഥയിൽ

ഒരേ പട്ടണത്തിൽ, പട്ടണമെന്നു പറയാൻ പറ്റില്ല. അവിടെ രണ്ടറ്റത്ത് പരസ്പരം പരിചയമില്ലാത്ത കൃഷ്ണൻ എന്ന പേരുള്ള പരസ്പരം പരിചയമില്ലാത്ത ഒരേ സമയത്തു ജനിച്ചു ഒരേ പേരിട്ടു എന്ന സമാനതകൾക്ക് അപ്പുറം ഒന്നുമില്ലാത്ത ഒരാൾ തടിച്ചയാളും മറ്റെയാൾ മെലിഞ്ഞ ചെറിയ മനുഷ്യനുമാണ്. ഈ രണ്ടു കൃഷ്‌ണൻ മാരിലൂടെയാണ് കഥ പറയുന്നത്.  വൈലോപ്പിള്ളിയുടെ കവിതയിലെ വരികൾ കഥയിൽ ചേർത്തു നെയ്യുന്നു. 

മറ്റൊരു വ്യെത്യസ്ത കഥയാണ് *കമ്യൂണിസ്റ്റ് പച്ച* ഒരച്ചനും സാത്താനും ഉള്ള സംഭാഷണവും രാത്രി സഞ്ചാരവും തികച്ചും വ്യത്യസ്തമായ ഒരു കഥ. 

വാങ്ക് എന്ന കഥ പല വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. എന്നാൽ ആ കഥ മുന്നോട്ട് വെക്കുന്ന ആശയം ഇന്നും നമുക്കിടയിലൂടെ ഓടിക്കളിക്കുന്നു. റസിയ എന്ന വിദ്യാർത്ഥിനി അവളുടെ ഒരാഗ്രഹം

 പ്രകടിപ്പിച്ചതാണ്. അവരുടെ പഠന കാലം കഴിയുന്നപോകുമ്പോൾ എല്ലാവരും വളരെ ഓപ്പണ് ആയി ആഗ്രഹങ്ങൾ പറഞ്ഞപ്പോൾ റസിയ പറഞ്ഞ ഒരാഗ്രഹം ആണ് വാങ്ക് എന്ന കഥ. 

*"എനിക്ക് നമ്മുടെ ഹെഡിന്റെ നെറച്ചും രോമമുള്ള കയ്യിലൊന്നു ഉമ്മവെക്കണം." ദീപ പറഞ്ഞു.*

*"എനിക്ക് ഇംഗ്ലീഷിലെ ജോണിനോട് ഇഷ്ടമാണെന്ന് പറയണം" ജ്യോതി പറഞ്ഞു*

*"എനിക്ക് അഷറഫിന്റെകൂടെയിരുന്ന് സിനിമ കാണണം" ഷമീന പറഞ്ഞു.*

*മൂന്നുപേരും അവരുടെ ആഗ്രഹം പറഞ്ഞു കഴിഞ്ഞിട്ടും റസിയ മാത്രം ഒന്നും മിണ്ടിയില്ല.*  

ഇങ്ങനെയാണ് കഥ തുടങ്ങുന്നത്. റസിയയെ പോലെ തന്നെ വ്യത്യസ്തമായി ചിന്തിക്കുന്ന സ്ത്രീയാണ് റസിയയുടെ ഉമ്മയും. സ്ത്രീ മനസിലൂടെ പോകുന്ന ഈ കഥ പറയുന്ന നേർചിത്രം നമ്മൾ എപ്പോഴും കണ്ണടച്ചു കണ്ടില്ലെന്നു നടിക്കുന്ന ഒന്നാണ്. 

ഇങ്ങനെ 11 കഥകളും വേറിട്ട് നിൽക്കുന്നു. പുസ്തകത്തിന്റെ അവസാനത്തിൽ ഉണ്ണിയുമായി ഗോപൻ നടത്തിയ അഭിമുഖത്തിൽ  ഉണ്ണിയുടെ രചനയിലെ രാഷ്ട്രീയ സദാചാരം  മനുഷ്യനെന്ന നിലയിലും ബുദ്ധിജീവി എന്ന നിലയിയിലും എന്താണ്? എന്ന ചോദ്യത്തിന് ഉത്തരമായി ഉണ്ണി പറയുന്നു

*"ഞാനൊരു ബുദ്ധിജീവിയല്ല, അതിന് യോജ്യരായ വലിയ മനുഷ്യർ ഇവിടെയുണ്ട്. രാഷ്ട്രീയ സദാചാരം എന്നതിനെക്കാൾ രാഷ്ട്രീയ വിവേകം എന്ന് തിരുതിക്കോട്ടെ. അത് ഒരു സാമൂഹിക ജീവി എന്ന നിലയിൽ ഞാൻ ഇടപെടുന്ന കാര്യങ്ങളിൽ തെളിയുക സ്വാഭാവികമാണ്. എഴുത്തിനുമേൽ രാഷ്ട്രീയഭാരം വെക്കറില്ല. പക്ഷെ ഉള്ളിലെ വിവേകി അതിനെ അപകടപ്പെടുത്താതെ )കൊണ്ടുപോകുന്നു."* ഉണ്ണിയുടെ കഥകളിലൂടെ പോകുമ്പോൾ വായനക്കാരുടെ ഉള്ളിലെ വിവേകിയും ഉണരുന്നു. വേറിട്ട നോട്ടങ്ങൾക്ക് വായനക്കാരെ പ്രേരിപ്പിക്കുന്നു

Share :

Photo Galleries