വാക പിന്നെയും പൂത്തപ്പോൾ
ഇപ്പ എപ്പ നോക്കിയാലും ആ വടക്കേ കോലായിലെ വാക മരച്ചോട്ടിൽ ഒറ്റ ഇരുപ്പാണ്, അതവിടുന്നു വെട്ടിക്കളയാൻ രണ്ടു വെട്ടം ഒരുങ്ങിയതാ, ഒരു പ്രകൃതി സ്നേഹം, വെട്ടാൻ വന്നവനെ വട്ടടിപ്പിച്ചവൾ തിരിച്ചു വിട്ടു.
എന്റെ അമ്മേ ന്ത് പൂവാ വീഴണത് ദിവസവും തുക്കണ എനിക്കറിയാം, തൂത്തു തൂത്തു ന്റെ നടുവൊടിയാറായി.
നീ തല്ക്കാലം ഒന്ന് സമാധാനിക്കു കുട്ടിയമ്മേ, പരിഹാരം കാണാം, ഇവളെ കൊണ്ട് തോറ്റു, പ്രകൃതി സ്നേഹം മനുഷ്യ സ്നേഹം ഇതിന്റെ ഒക്കെ പേരിൽ സകലമാന ആൾക്കാരെയും വീട്ടിൽ കൊണ്ട് വന്നു നിർത്താൻ പറ്റോ? കാലം മോശമല്ലേ, ആർക്കറിയാം ഇവറ്റകളുടെ ഉള്ളിലിരുപ്പ്, നിനക്ക് ഓർമ്മയില്ലേ കഴിഞ്ഞ ഓണകാലത്തു ആ ബീച്ചിൽ വന്നിരുന്ന സായിപ്പിനെയും മദാമ്മയെയും കൂട്ടി വന്നത്, ഇംഗ്ലീഷിൽ ഫ്ലുവന്റ് ആകാൻ അവരോടു സംസാരിക്കണം പോലും, ഇതെന്തിന്റെ കേടാന്നു എനിക്ക് അറിയില്ല !ന്റെ കുട്ടീമ്മേ പേടിച്ചാ ഉറങ്ങിതു.
ഇപ്പ എന്താണാവോ പുതിയ കോള് മോനുട്ടൻ 15 നു എത്തും, ആ നീയിനിയാ മോനുന്റെ ബൂക്കിരിക്കുന്ന മുറി ഒന്ന് വൃത്തിയാക്കു, ആ മാറാലയും ഒക്കെ ഒന്നടിച്ചു എല്ലാമൊന്ന് ശരിയാക്കിയിട്ടു ഇത്തിരി വെള്ളം അടുപ്പിൽ വെച്ചോ, കാലില് നല്ല വേദന ഉണ്ട്.
കുട്ടീമ്മേ കുട്ടീമ്മേ,?
വരുന്നു കുട്ടിയെ, എന്താ അമല കുഞ്ഞേ? ഈ വാകക്ക് എത്ര വയസ്സ് ഉണ്ട്, കുട്ടീമ്മക്കറിയാമോ?
ഞാൻ ഇവിടെ വരണകാലം തൊട്ടു ഉണ്ട് കുഞ്ഞേ, എന്തേ ഇപ്പം ചോദിക്കാൻ? ഒന്നൂല്ല.
മോനുട്ടൻ വരുന്നൂന്നു അറിഞ്ഞു, കുഞ്ഞേ വരുമ്പോൾ എനിക്ക് ഒരു ടോർച്ചു കൊണ്ട് വരാൻ പറയണേ, അതിനെന്താന്റെ സുന്ദരിയേ കുട്ടീമ്മക്ക് ടോർച്ചു അത് കിട്ടിയാ പോരെ, കുഞ്ഞേ അമ്മ അറിയല്ലേ, ഇടി മേടിക്കൂട്ടോ ഞാനെപ്പഴാ കുട്ടീമ്മ പറയണ കാര്യങ്ങൾ പറേണത്, എനിക്കറിയില്ലേ കുട്ടീമ്മേ.
അല്ല കുഞ്ഞേ രണ്ടീസമായി ഞാൻ നോക്കുന്നു ഇവിടെ ന്താ ഇത്ര കാണാൻ? അതെന്റെ സുന്ദരിക്ക് മനസ്സിലാവില്ലന്നേ, ഇതിന്റെ ചുവപ്പ് നിറം കണ്ടോ ന്റെ ഹൃദയമിടിപ്പിന്റെ താളാണ് ഇന്നിത്, ഇവിടെയിരിക്കുമ്പോൾ എത്ര പൂക്കളാന്നെ തല മുതൽ പാദം വരെ ചുംബിക്കണെ.
ആവോ എനിക്കറിയില്ല പൂ കൊട്ടി വീഴണത് കാണും അയിനെ ചുംബനം എന്നാണോ കുട്ടി പറേണത്.
ന്റെ കണ്ണിക്കൂടെ അങ്ങനെ ആണെന്റെ ചുന്ദരി, അമലൂട്ടിയെ ഈ പ്രായം കഴിഞ്ഞാ ഞാനും വന്നേ, ഈ പാട്ടറിയോ അമലൂട്ടിക്ക് "കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ കവിളത്തു മഴവില്ലിൻ നിഴലാട്ടം "ഞ്ഞാപോണു.
ആർക്കുമെന്റെ മനസ്സ് അറിയില്ല, അറിയുന്നൊരാൾ..................... കാണും.
രാവിലെ ആകെ മേളം മോനു ഒരു 11 മണി ആകുമ്പോളേക്കും ഇങ്ങു എത്തും, അപ്പോഴേക്കും എല്ലാം വേവേണ്ടേ, ഫ്‌ളൈറ്റിൽ നിന്ന് കഴിക്കും എന്നാലും, അങ്ങനെ മോനു എത്തി, പിന്നെ അമ്മേടെ വക കലാപരുവാടി കെട്ടിപിടിച്ചു കരച്ചിൽ, കുട്ടീമ്മ പുറകിൽ തന്നെ ഉണ്ട്.
അമലു എന്തെ? ഇവിടെ ഉണ്ടായിരുന്നു, ടോയ്‌ലെറ്റിൽ കേറി കാണും.
ആഹാ അമലേ നീ ക്ഷീണിച്ചല്ലോ കഴിക്കില്ലേ ഒന്നും, കഴിക്കും കഴിക്കും വെണ്ടയ്ക്കയും ചമ്മന്തിയും.
കാണുന്നവർ ന്ത് പറയും അമലേ, നീ വല്ലോം ഒന്ന് കഴിക്ക്, വാ ഇരിക്ക് അമ്മ ഇ രിക്കിണില്ലേ?
. കഴിച്ചു മോനു, ടാ ചേച്ചിക്ക് പനിയാണെന്നു ഞാൻ ഒന്ന് പോയിട്ട് വരാം കൂടുതലാച്ചാ രണ്ടീസം കഴിഞ്ഞേ വരു, കുട്ടിയമ്മ രാവിലെ വന്നു എല്ലാം നോക്കണം, മോനുന്റെ ഇഷ്ടം അറിയാല്ലോ, ഇന്നിനി നീ നിൽക്കണമെന്നില്ല, അവരും പോയി.
മോനു, അമ്മക്ക് ബുദ്ധി ഇല്ലാന്ന് ആരാ പറഞ്ഞേ, മോൻ വന്നാൽ മോന്റെ സന്തോഷത്തിനു മാറി നിൽക്കും, അത്ര ബുദ്ധിയാ മോൻ എൻജോയ് ചെയ്യട്ടെ ന്നു.
ന്തായാലും ഞാൻ ക്ഷീണിച്ചു അമലു ഒന്നുറങ്ങട്ടെ, അത് പോട്ടെ നിന്റെ സ്വർണ്ണ വള എന്തെ? അതേ രഹസ്യാ 16 വർഷങ്ങൾക്ക് ശേഷം എന്റെ വാക മരം പൂത്തു, നിറയെ പൂവ് പ്രണയത്തിന്റെ പ്രതീകമായ ചുവന്ന പൂവ്, എനിക്കും വേണം ആ പ്രണയം.
നീ എന്താ പിച്ചും പേയും പറയണോ അമലു, അത് എല്ലാ കൊല്ലവും പപൂക്കുവല്ലോ, നീ കാണാറില്ലായിരുന്നുവോ? ഞാൻ ഇപ്പഴാ കാണണത്, ഇത്തിരി കൂടുതൽ ആണ് ട്ടോ, അമലു നീ ഉറങ്ങു എനിക്കും ക്ഷീണം ഉണ്ട്.
മണി 4ആയി മോനുട്ടാ ദേ ചായ, ഇരിക്ക് പെണ്ണെ അടുത്ത് എത്ര കാലമായി, എല്ലാം അറിയാം നിനക്ക് എന്നിട്ടും അറിയാത്ത ഭാവം നിനക്ക് ചേരില്ല, ഉറങ്ങിട്ടു കുളിച്ചില്ല മോനു.... അത് കുഴപ്പമില്ല ഡോ.
വളപ്പൊട്ടുകൾ ഞെരിഞ്ഞു ഉടഞ്ഞു വീഴുന്ന ശബ്ദം....... മോനു...... ന്തേ അമലൂട്ടി... ഞാൻ ഒരു കഥ പറയാം ഇപ്പഴോ...... യ്യോ ന്റെ പൊന്നെ പിണങ്ങല്ലേ മോള് പറ ഞാൻ കേട്ടോളാം...... മോനു...... ആ പറ കുട്ടീസെ.
""ഇരുണ്ട വിണ്ണിനെ കീറി മുറിച്ചു മിന്നൽ പാരിനെ പ്രകാശപൂരിതമാക്കുന്ന പോലെ ഞാൻ പോലും അറിയാതെ ഒരു ദിനം നീ എന്നിലേക്ക് വന്നു, പുതുമഴയുടെ താളം മണ്ണിനെ കുളിർമയമാക്കുന്ന പോലെ ആയിരം പൂർണ്ണ ചന്ദ്രൻമ്മാരെ ഒത്തൊരുമിച്ചു കണ്ട പ്രതീതി ആഹാ പറഞ്ഞറിയിക്കാൻ വയ്യാ ആ നിർവൃതി അത്രക്ക് തേജോമയമായ ആ രൂപം അന്നാദ്യമായാണ് ഞാൻ കണ്ടത്, എത്രയോ പേരെ കണ്ടു മറഞ്ഞിരിക്കുന്നു ലൈഫിൽ, കടക്കണ്ണിൽ പ്രണയം ഒളിപ്പിക്കുന്ന ആരെയും ആകർഷിക്കുന്ന ആ സൗന്ദര്യം ഒന്നൂടെ ആസ്വദിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. ""മോനു.... കേൾക്കുന്നെടോ.
""വെറുതെ ഉറങ്ങി കിടന്ന എന്റെ മോഹങ്ങളിൽ എവിടെയോ ഒരു ചുംബനത്തിന്റെ ലഹരിയായ് നീ പതഞ്ഞു പൊങ്ങിയപ്പോൾ ഒരു കുളിർ കാറ്റ് വീശിയ സുഖം "".
അമലു മതി നിന്റെ ഒരു കഥ, പതിയെ അവളുടെ മുടിയിൽ തലോടി, എന്തെ കണ്ണുകൾ അടച്ചു? ഒന്നൂല്ല മോനുട്ടാ, ന്റെ അമലുനെ എനിക്കറിയില്ലേ, ചുടു നിശ്വാസ ത്തിന്റെ ശ്വാസമിടിപ്പ് ഉയർന്നു വരുന്നത് ന്റെ കാതുകളിൽ പ്രതിധ്വനിച്ചു, അവസാനം ന്റെ മടിയിൽ ചാഞ്ഞു..... മോനു... മോനു.... വയ്യ മോളെ ഒന്നുറങ്ങണം യാത്രാക്ഷീണം നന്നേ ഉണ്ട്,, ഇപ്പോൾ ഇല്ലാരുന്നുവല്ലോ.....
""അമലു നമ്മുടെ കല്യാണം കഴിഞ്ഞിട്ട് എത്ര ആയി? 7 വർഷം, ആ നീ എങ്ങനെ 16വർഷത്തിന് ശേഷം പൂത്തതാണ് വാക എന്ന് എങ്ങനെ പറയുന്നു ഓരോരോ വട്ടേ """.
പാവം ഉറങ്ങട്ടെ.......
ഞാനിപ്പോ ശരിക്കും 16 വർഷം ബാക്കിൽ ആണ്...........
നിന്നിലേക്കാഴ്ന്നങ്ങു പോകുവാൻ
വീണ്ടുമെൻ ഉള്ളം കൊതിക്കയാണോ
വീണ്ടുമറിയാതെ ഓർക്കയാണോ
നീർമണി പീലികൾ അഴലോടെ
മുത്തും നിൻ കാലടി പാതയതിൽ
ഒരുമാത്ര വീണ്ടുമാ മടിയിൽ മയങ്ങുവാൻ
അറിയാതെ കനവു നെയ്തു
ആരാരും അറിയാതെ കരുതി ഞാനുള്ളി
ലൊരു മലർവാടി തന്റെ ഗന്ധം
അതിൽ മറ്റാരും കാണാതൊളിപ്പിച്ചു
വെച്ചു നിൻ അരുമയാം ആ വദനം......
എന്റെ വാക പിന്നെയും പൂത്തു നിനക്ക് വേണ്ടി മാത്രം.....