വിജയകൃഷ്ണനുമായുള്ള അഭിമുഖം
ഇന്ത്യന്‍ ചലച്ചിത്രമേളയിൽ മലയാളികളുടെ സാന്നിദ്ധ്യം വളരെക്കാലം മുമ്പ് തന്നെ വെളിപ്പെട്ടതാണ്. ഏറ്റവും ആദ്യം അങ്ങനെ ആയിരുന്നില്ല. 1952- ആദ്യത്തെ ചലച്ചിത്രമേള നടക്കുമ്പോള്‍ മലയാളികള്‍ക്ക് ഒരു പങ്കും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അതിന്‍റെ യാതൊരു ഗുണഫലവും മലയാളസിനിമയിൽ ഉണ്ടായതുമില്ല. പിന്നെ കുറേക്കാലത്തിനുശേഷം നവതരംഗം ഒക്കെ വന്ന് ലോക സിനിമയ്ക്ക് ഒരു ബോധം ഉണ്ടായതോടുകൂടി ഈ സിനിമകള്‍ തേടിപ്പിടിച്ച് കാണാനുള്ള ആഗ്രഹം ആളുകള്‍ക്ക് ഉണ്ടായി. അത്തരം സിനിമ കാണാനുള്ള അവസരങ്ങളും അന്ന് കുറവായിരുന്നു. ഫിലിംസൊസൈറ്റികളിൽ പങ്കാളിത്തമുള്ളവര്‍ക്ക് അങ്ങനെ ഒരു അവസരം കിട്ടുന്നു അത്ര മാത്രം. കേരളത്തിലായിരുന്നു അന്ന് ഫിലിം സൊസൈറ്റികള്‍ കൂടുതൽ ഉണ്ടായിരുന്നതുകൊണ്ടു തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങള്‍ കാണാന്‍ അവസരം ഉണ്ടായിരുന്നത് മലയാളികള്‍ക്കായിരുന്നു. ഇങ്ങനെ കുറെ സിനിമകള്‍ വരുന്നതോടുകൂടി ഇന്ത്യന്‍ പനോരമ വിഭാഗത്തിൽ ഏറ്റവും കൂടുതൽ സിനിമ വരുന്നത് മലയാളത്തിൽ നിന്നാണ്. അങ്ങനെയും മലയാളത്തിന്‍റെ ഒരു സാന്നിദ്ധ്യം ഉണ്ടായിരുന്നു. അത്തരത്തിൽ ധാരാളം പങ്കാളിത്തം ഉണ്ടായപ്പോള്‍ നമ്മുടെ നാട്ടിലും അത്തരത്തിൽ ഒരു ഫെസ്റ്റിവൽ നടത്തണമെന്ന ആശയമുണ്ടായി. ആ കാലത്ത് അങ്ങനെയായിരുന്നു IFFI എല്ലാ വര്‍ഷവും ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ വെച്ചാണ് നടത്തുന്നത്. അതിന് ഫിലിം ഉത്സവ് എന്നാണ് പറയുന്നത്. ഞാന്‍ ആദ്യം പങ്കെടുക്കുന്നത് ബാംഗ്ളൂരിൽ വച്ച് നടന്ന ഫിലിം ഉത്സവത്തിൽ ആണ്. അത്തരത്തിൽ കേരളത്തിൽ വച്ചും ഒരു ഫിലിം ഉത്സവം നടത്തണമെന്ന ആശയത്തിന്‍റെ ഫലമായിട്ടാണ് 1988- ൽ ഇവിടെ IFFI ഫിലിം ഉത്സവ് നടന്നത്. ഒരു വര്‍ഷം കൂടി കോഴിക്കോട്ട് വച്ചും ഫിലിം ഉത്സവ് നടത്തുകയുണ്ടായി.
അത് കഴിഞ്ഞപ്പോഴേക്കും IFFI യുടെ സ്ഥിരം വേദി ഗോവയായിട്ട് മാറി. ഇനി അങ്ങനെ ആശ്രയിക്കാന്‍ പറ്റില്ല, നമ്മുടേതായ ഒരു ഫെസ്റ്റിവൽ തുടങ്ങണം എന്ന ആശയം അപ്പോള്‍ മുതൽ ഉണ്ടായി. അങ്ങനെ ആദ്യത്തെ സിനിമാ ഫെസ്റ്റിവൽ KSFDC യുടെ നേതൃത്വത്തി നടക്കുകയുണ്ടായി. പ്രശസ്ത സിനിമാനടന്‍ സുകുമാരന്‍ ചെയര്‍മാനായിട്ടുള്ള KSFDC യിൽ കെ.ജയകുമാര്‍ തുടങ്ങിയവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. അതിന് ഒരു International Film Festival ന്‍റെ ഒരു ഛായ വന്നിട്ടില്ല. അതിൽ National Film Arcades ൽ ഉള്ള ക്ലാസിക്കുകള്‍ ആയിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. Contemporary Cinema എന്നൊരു category അതിൽ വരുന്നില്ലായിരുന്നു. മൂന്നാമത്തെ ഫിലിം ഫെസ്റ്റിവൽ(1998) തൊട്ടാണ് പുറത്തുനിന്നുള്ള സിനിമകള്‍ നമുക്ക് കിട്ടി തുടങ്ങിയത്. പിന്നീടാണ് അതിൽ മത്സരവിഭാഗം എന്നൊരു category ഉണ്ടായത്. വളരെ പ്രധാനപ്പെട്ട ഫെസ്റ്റിവലിൽ ആണ് പ്രമുഖരായ ആളുകള്‍ അവരുടെ ഫിലിംസ് പ്രദര്‍ശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങള്‍ കിട്ടാന്‍ പ്രയാസമായിരുന്നു. Third world countriesൽ നിന്നുള്ള ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തിൽ ആദ്യമേ പങ്കെടുത്തത്. അങ്ങനെ മത്സരവിഭാഗവും നമ്മുടെ ഫെസ്റ്റിവലിൽ സജീവമായിട്ട് ഉണ്ടായിരുന്നു. ഓരോ തവണയും ഓരോ സംഘടനകളാണ് ഫെസ്റ്റിവൽ നടത്തുന്നത്. ആദ്യം KSFDC യുടെ നേതൃത്വത്തിൽ നടന്നിരുന്ന ഫെസ്റ്റിവൽ പിന്നീട് ചലചിത്ര അക്കാഡമിയുടെ കൈയിലേക്ക് എത്തിയപ്പോഴേക്കും കൂടുതൽ ആരോഗ്യകരമായി. ചലചിത്ര അക്കാഡമി ചെയര്‍മാന്‍മാരുടെ സമീപനം ഇതി വളരെ പ്രധാനപ്പെട്ടതാണ്. ഭാഗ്യവശാൽ ചലചിത്ര അക്കാഡമിയുടെ ആദ്യ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ ആയിരുന്നു. അങ്ങനെ മൂന്ന് നാല് ഫെസ്റ്റിവൽ കഴിഞ്ഞപ്പോഴേക്കും ലോകത്തിലെ മറ്റേത് ഫെസ്റ്റിലിനെയും പോലെ തന്നെ മുന്‍നിരയിൽ എത്തുവാന്‍ നമ്മുടെ ഫെസ്റ്റിവലിന് കഴിഞ്ഞു. മത്സര വിഭാഗങ്ങളും
Contemperory Cinema എന്നിവയും അങ്ങനെ വ്യത്യസ്തമാക്കി. ഇതോടൊപ്പം തന്നെ
retrospective എന്നിവയും അതിൽ വേണം. ഓരോ തവണയും ഏറ്റവും നല്ല retrospective കള്‍ ഇവിടെ വന്നിട്ടുണ്ട്. Robert Bresson ന്‍റെ ചിത്രങ്ങള്‍ തുടങ്ങിയവ അതിന് ഉദാഹരണമാണ്. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാകുന്നതും ആസ്വാദകര്‍ക്ക് ഓര്‍മ്മ പുതുക്കാന്‍ പറ്റുന്നതുമായ retrospective കളാണ് ഇവിടെ വന്നിട്ടുള്ളത്. അങ്ങനെ ഒരു ശരിയായ ദിശയിലേക്ക് തന്നെയാണ് ഫെസ്റ്റിവൽ പൊയ്ക്കൊണ്ടിരിക്കുന്നത്.
ഇടത് വലത് വിഭാഗങ്ങള്‍ മാറി മാറി ഭരണം നടത്തുന്ന ഈ നാട്ടിൽ ഇടത് വിഭാഗമാണ് കൂടുതൽ ഗൗരവത്തോടുകൂടി ഇതിനെ കാണുന്നത്. യു.ഡി.എഫ് കാലഘട്ടത്തിൽ മന്ത്രിമാരേയും ചെയര്‍മാന്‍മാരേയും ആശ്രയിച്ച് ഇതിന് മാറ്റം വന്നിട്ടുണ്ട്. ഉദാഹരണമായി മേളയുടെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും ദുര്‍ബലമായ കാലഘട്ടം കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ ഗണേഷ് കുമാര്‍ മന്ത്രിയായിരുന്നപ്പോഴാണ്. പ്രിയദര്‍ശന്‍ ചെയര്‍മാനായിരുന്നു. പ്രസിദ്ധമായ സിനിമകള്‍ മാത്രമാണ് അവര്‍ നോക്കിയിരുന്നത്. പോപ്പുലര്‍ സിനിമകള്‍ക്ക് ഇങ്ങനെ ഒരു ഫെസ്റ്റിവലിന്‍റെ ആവശ്യമില്ല. അവാര്‍ഡ് നൈറ്റ് കൂട്ടായ്മയും തിയേറ്ററുകളും മറ്റും അവയെ കൂടുതൽ പോപ്പുലറാക്കാന്‍ രംഗത്ത് വരുന്നുണ്ട്. അങ്ങനെയൊന്നും അധികം കാണാന്‍ പറ്റാത്ത ഫിലിംസുകളാണ് ഫെസ്റ്റിവലിൽ കൊണ്ടുവരേണ്ടത്. ആ ഒരു കാര്യം മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതുകാരണം രണ്ട് മൂന്ന് വര്‍ഷം കുറച്ചു ദുര്‍ബലമായെങ്കിലും ഫിലിം ഫെസ്റ്റിവൽ ഡയറക്ടറായി വന്ന അടൂര്‍ ഗോപാലകൃഷ്ണന്‍റെയും ഷാജി എന്‍.കരുണിന്‍റെയും പ്രവര്‍ത്തനം കൂടുതൽ ശക്തിയേകി. പൊതുവെ പറഞ്ഞാൽ നമ്മുടെ ഫെസ്റ്റിവൽസ് എല്ലാ തിയേറ്ററുകളുടെ അളവിലും ഫെസ്റ്റിവൽ ചിത്രങ്ങളുടെ അളവിലും IFFI യേക്കാള്‍ വലുതാണ്. IFFI യിലെ മെച്ചപ്പെട്ട സിനിമകളും ഇതി പ്രദര്‍ശനത്തിനെത്തുന്നു. ചലച്ചിത്ര ആസ്വാദകരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മേള തന്നെയാണിത്.
IFFI യേക്കാളും മികച്ച സിനിമകള്‍ ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്നു എന്നത് ഫെസ്റ്റിവലിന്‍റെ പ്രത്യേകതയാണ്. ആസ്വാദകര്‍ക്ക് തൃപ്തികരമായ ഒരു ഫെസ്റ്റിവൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ ആദരിക്കപ്പെടുന്ന വ്യക്തികളുടെ കാര്യം നോക്കിയാൽ Alexander Sokurovന് Lifetime Acheivement Award കൊടുക്കാന്‍ സാധിക്കുന്നത് ഈ മേളയുടെ പ്രത്യേകതയാണ്. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന വ്യക്തികളിൽ ഏറ്റവും മഹാനായ ഒരു ഫിലിം മേക്കര്‍ ആണ് അദ്ദേഹം. ഇങ്ങനെ നോക്കുമ്പോള്‍ എല്ലാത്തവണത്തെക്കാളും മികച്ച ഒരു ഫെസ്റ്റിവൽ ആയി മാറാന്‍ ഈ വര്‍ഷത്തെ ഫെസ്റ്റിവലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.