Archives / October 2019

ഫൈസൽ ബാവ
അനുഭവക്കുറിപ്പ്  എന്തുകൊണ്ടാണ് നമ്മുടെ മുഖത്തുനിന്നും സന്തോഷം മാഞ്ഞുപോകുന്

ഓഫീസിലേക്ക് നടക്കുന്നതിനിടയിൽ ചുറ്റും വീക്ഷിക്കുന്ന ശീലം പണ്ടേ ഉള്ളതാണ്, ഓരോ മനുഷ്യരും ഓരോ ജീവിതങ്ങൾ ആണെന്ന് നമുക്ക് മനസിലാകും. കഥകൾ തീരുന്നു എന്ന് പറയുന്നവരോട് ഓരോ മനുഷ്യരെ നോക്കൂ അവരുടെ മുഖത്തേക്ക് നോക്കൂ ആയിരത്തൊന്നു കഥകൾ കാണാം എന്നാണ് പറയാറുള്ളത്. ഇത് പറയാൻ കാരണം ഇന്ന് രാവിലെ അബുദാബി മുസഫ വ്യവസായ മേഖലയിൽ വെച്ച്  ഒരു സന്തോഷവാനായ മനുഷ്യനെ കണ്ടുമുട്ടി. 
പേര്: എബ്രഹാം, നാട് നൈജീരിയ.
മുനിസിപ്പാലിറ്റി ബോക്സിലേക്ക് ചുറ്റും നമ്മളൊക്കെ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ അയാൾ എടുത്ത് ബോക്സിലേക്ക് ഇടുകയാണ്. ബോസിന് അടുത്തെത്തിയിട്ടും അതിലേക്ക് ഇടാതെ വലിച്ചെറിഞ്ഞവരുടെ മനസും അതിലൂടെ ആ ചവറ്റുകൊട്ടയിലിലേക്ക് വാരിയിടുന്നുണ്ടാകും. പക്ഷെ അദ്ദേഹം സന്തോഷവാനാണ്, പാട്ട് പാടികൊണ്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത് ആ വരികൾ ശ്രദ്ധിച്ചപ്പോൾ കുറച്ചു നേരം നിന്ന് കാതോർത്തു, പിന്നെ അദ്ദേഹവുമായി കുറച്ചു നേരംസംസാരിച്ചു ആ പാട്ട് ഒന്നുകൂടെ പാടി തരുമോ എന്ന് ചോദിച്ചു  സന്തോഷത്തോടെ അദ്ദേഹം പാടിത്തന്നു "It's my life, and it's now or never!Cause I ain't gonna live forever,I just want live while I'm aliveIt's my life!" ഞാൻ ആദ്യമായാണ് ഈ പാട്ട് കേൾക്കുന്നത് ആരുടെ പാട്ടാണ്  എന്ന് ചോദിച്ചപ്പോൾ ബോൺ ജോവിയുടെIt's My Life എന്ന അൽബമാണ് എന്ന് പറഞ്ഞു തന്നു. അദ്ദേഹം ജീവിതം ആസ്വദിക്കുകയാണ് ഞാൻ അദ്ദേഹത്തെ ചേർത്ത് പിടിച്ചപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷം. ദിവസം വരിഞ്ഞു മുറുകിയ മുഖങ്ങൾ കണ്ടു നടക്കുന്നതിനിടയിൽ സന്തോഷത്തോടെയുള്ള ഒരു മുഖം കണ്ടപ്പോൾ അറിയാതെ അവിടെ നിന്നതും അദ്ദേഹത്തെ പോയി പരിചയപ്പെട്ടതും സന്തോഷത്തോടുള്ള നമ്മുടെ അന്വേഷണമാണ് എന്ന് തോന്നി, ആ പാട്ടിലെ വരികൾ പോലെ തന്നെ "ഇതാണ് എൻ്റെ ജീവിതം അതിപ്പോൾ ഇല്ലെങ്കിൽ ഒരിക്കലുമില്ല" അതെ ജീവിക്കാൻ മറന്നുപോകുന്ന നമുക്കൊക്കെ ഈ സൃഹുത്ത് വലിയ പാഠമാണ്. സാഹചര്യത്തെ പഴിച്ചു മുഖം ഇരുളുന്ന നമുക്ക് നമ്മൾ നമ്മളെ കണ്ടെത്താൻ കഴിയാതെ പോകുന്നതിന്റെ കുറവ് ഇത്തരം ചില മനുഷ്യരെ കാണുമ്പോൾ തിരിച്ചറിവ് ഉണ്ടാകുന്നു.  
(ചേർത്ത് നിർത്തി ഫോട്ടോ എടുത്തപ്പോൾ എന്തുകൊണ്ട് ഞാൻ ജോലി ചെയ്യുന്നത് കാണിക്കാൻ മടിക്കുന്നു ഫോട്ടോ എടുക്കൂ എന്ന് പറഞ്ഞു മുനിസിപ്പാലിറ്റി ഡ്രമ്മിന്റെ അടുത്തുതന്നെ ചിരിച്ചുകൊണ്ട് നിന്നു) 
ബിഗ് സല്യൂട്ട് മിസ്റ്റർ എബ്രഹാം

Share :

Photo Galleries