Archives / October 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
വഴിയാധാരം.

 

വിധിയറിയാനായ്
വഴി പലതില്ലാ.
വഴി പോലകമേ
വെളിവായ്,പൊരുളായ്
വഴികാട്ടും വിധി.
വഴി കാണാതേറും
വഴിപാടുകളും.
വ്യയമായാധിയിൽ
വ്യയമായ് വ്യാധിയിൽ.
വിനയായ് വലയും
വില കെട്ടടിയും.
വിലയാധാരത്തിൻ
വിലയേറ്റുയരും.
വിലയറിയാതെ
വഴിയാധാരന്താൻ.
വേരുകളാഴത്തിൽ
വഴിയേ താഴുമ്പോൾ
വിലയും നിലയും
വളരും തണലും.
വിദ്യാഗുണമേറും
വീഥി തെളിഞ്ഞെങ്ങും

Share :