Archives / October 2019

അരുൺ കുമാർ വി..ആർ
മലയാള സാഹിത്യത്തിലെ സൗമ്യനായ നിരൂപകന് കേരള സർവകലാശാല ലൈബ്രറിയുടെ ആദരം

മലയാള സാഹിത്യത്തിലെ സൗമ്യനായ നിരൂപകന് കേരള സർവകലാശാല ലൈബ്രറിയുടെ ആദരം

“..എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഒരാള്‍ എന്നും എഴുതിക്കൊള്ളണമെന്ന് ഞാന്‍ ഞാൻ വിശ്വസിക്കുന്നില്ല പക്ഷേ, ഒന്നും വായിക്കാത്ത ഒരു ദിവസം എനിക്ക് സങ്കല്പിക്കാന്‍ സാധിക്കുന്നില്ല. സത്യം എപ്പോഴും വിളിച്ചു പറയണമെന്നില്ല. പലതും ഉള്ളിലൊതുക്കേണ്ടി വരും- നീലകണ്ഠന്‍ വിഷത്തെ എന്ന പോലെ. ബുദ്ധന്‍ സ്വീകരിച്ച മധ്യസുവര്‍ണ്ണ മാര്‍ഗം എപ്പോഴും സ്വീകാര്യമല്ല. പത്തിന് എട്ടും അത് നന്ന്. പക്ഷേ, പത്തില്‍ രണ്ട് കാര്യങ്ങളില്‍ അകത്തോളം പോകണം - വളരെ കരുതലോടെ..”

മലയാള സാഹിത്യലോകത്തെ അതുല്യ പ്രതിഭയായിരുന്ന പ്രൊഫ. എസ്  ഗുപ്തൻ നായരുടെ ജന്മശതാബ്‌ദി വര്ഷം ആണ് ഇത്. നിരൂപകൻ , പണ്ഡിതൻ വാഗ്മി എന്നൊക്കെ വിശേഷിപ്പിക്കുക പെടുന്ന ഗുപ്തൻ നായർ മലയാള , വിമർശന സാഹിത്യലോകത്തിലെ സൗമ്യനായ നിരൂപകൻ എന്ന് വിശേഷിപ്പിക്കപെടുന്നു . മലയാള സാഹിത്യലോകത്തിൽ ഇദ്ദേഹത്തിന്റെ നിരൂപണ ശൈലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായാണ് കണ്ടു വന്നിട്ടുള്ളത്‌ . ഓരോ സാഹിത്യ കൃതികളെയും ഒരേ ഒരു ആസ്വാദകന്റെയും പണ്ഡിതന്റെയും വീക്ഷണകോണിൽ ആണ് അദ്ദേഹം വിലയിരുത്തിയിരുന്നു. ആറുദശകത്തോളം  മലയാള സാഹിത്യ, സാംസ്‌കാരിക, വിദ്യാഭ്യാസ,ആത്മീയ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന ഒരു അമൂല്യ പ്രതിഭ ആയിരുന്നു ഗുപ്തൻ നായർ.

 

അധ്യാപകൻ , ഭാഷാ പണ്ഡിതൻ, നിരൂപകൻ, ജീവചരിത്രകാരൻ , നാടക കൃത്ത് , ചെറുകഥാകൃത്ത്, വാഗ്മി, പ്രസാധകൻ, വിദ്യാഭാസ വിചക്ഷണൻ, നിഘണ്ടുക്കാരന്‍ എന്നിങ്ങനെഅദ്ദേഹത്തിന് ഒട്ടനവധി വിശേഷണങ്ങൾ എടുത്തു ചാർത്താം , എങ്കിലും ഇന്നും സാഹിത്യ വിമർശനത്തിന്റെ ലോകത്തിൽ ആണ് അദ്ദേഹത്തിന്റെ നാമം ഏറെ ചേര്ക്കപ്പെട്ടിട്ടുള്ളത്.

1919 ഓഗസ്റ്റ് 22-ന് < ജനിച്ച അദ്ദേഹം 2006 ഫെബ്രുവരി 6 നു അന്തരിച്ചു. തിരുവനന്തപുറം യൂണിവേഴ്‌സിറ്റി കോളേജിൽ 1945-ൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട്കാലിക്കറ്റ് സർ‌വ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനായി ഔദ്യോഗിക ജീവിതത്തിൽ നിന്നു 1978 ഇല്‍ വിരമിക്കുകയും ചെയ്തു. തുടർന്ന് കുറെ നാള്‍ <കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു 

ഏറെക്കാലം ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ ആയിരുന്നു. 1983-മുതല്‍1984 വരെ കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും , 1984 മുതൽ 1988 വരെ ">കേരള സാഹിത്യ അക്കാദമിയുടെയും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രമുഖ സാഹിത്യകരോടുള്ള ബഹുമാന സൂചകമായി കേരള സര്‍വകാല ശാല ലൈബ്രറി സ്ഥിരമായി പുസ്തക പ്രദര്‍ശനങ്ങള്‍ നടത്താറുണ്ട്‌. മലയാളത്തിലെ പ്രമുഖ അവാര്‍ഡുകള്‍ ലഭിക്കുന്നവരുടെ പുസ്തകങ്ങള്‍ അതതു സമയങ്ങളില്‍ വായനക്കാര്‍ക് പരിചയപെടുത്തുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം. ഇത് കുടാതെ തന്നെ പ്രമുഖ എഴുത്തുകാരുടെ വിയോഗ വേളകളിലും സര്‍വകലാശാല ലൈബ്രറി അവരുടെ കൃതികളെ വായനക്കര്‍ക്ക് പരിചയ പെടുത്താറുണ്ട്. എന്നാല്‍ ഒരു സാഹിത്യകാരന്റെ ജന്മശതാബ്ധിയോടനുബന്ധിച്ചു ഒരു പുസ്തക പ്രദര്‍ശനം സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്.

ഗുപ്തന്‍ നായരുടെ ഒട്ടുമിക്ക കൃതികളും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ കുടാതെ അദ്ദേഹം വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍ യാത്ര വിവരണങ്ങള്‍, പഴയകാല ദിനപത്രങ്ങളിലും വിവിധ ആനുകാലികങ്ങളിലും വന്നിട്ടുള്ള വാര്‍ത്തകള്‍  തുടങ്ങി ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന ഒട്ടനവധി പുസ്തക ഭാഗങ്ങള്‍ പ്രദര്‍ശനത്തില്‍ ലഭ്യമാണ്. പ്രദര്‍ശനം സെപ്റ്റംബര്‍ 7 വരെ നീളും. പ്രദര്‍ശനത്തിന്റെ സമാപനതോടനുബന്ധിച്ചു ഗുപ്തന്‍ നായരുടെമകനും പ്രമുഖ ചരിത്ര കാരനുമായ ശ്രീ . എം ജീ ശശിഭുഷന്‍, ഡോ. കെ ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു അനുസ്മരണ പ്രഭാഷണവും സംഘടിപ്പ്ചിട്ടുണ്ട്.      

 മലയാള സാഹിത്യ ചരിത്രഗവേഷണത്തില്‍  വളരെ അപൂര്‍വമായി മാത്രം ലഭ്യമാകുന്ന ഒരു അവസരം ആണ് ഇത്തരം പ്രദര്‍ശനങ്ങള്‍. ഗുപ്തന്‍ നായരുടെ ജീവചരിത്രത്തിന്റെ ഒരു നേര്കഴ്ചയാണ് ഈ പ്രദര്‍ശനം.

Share :

Photo Galleries