Archives / October 2019

  രേണുക ലാൽ 
പാരിജാതം 

പാരിജാതത്തിൻ പാൽനിലാവുപോൽ 

പൂത്ത് നിൽക്കുമെൻ പാർവതി 

പൊൻകിനാവിന്റെകൂട്ടിലായൊന്നു

വന്നു ചേരുമോ മോഹമായി

 

ദേവദുന്തുഭിതാളമായ നിൻ 

കാൽചിലമ്പോലി കേട്ടുഞാൻ 

ദേവി നിന്കരവല്ലിയൊന്നെന്നെ 

ചേർത്ത് പുൽകുമോ രാവിലായി 

എന്റെ മോഹനരാഗ വല്ലികൾ 

പൂത്തു നിന്കര സ്പർശത്താൽ 

നീണ്ട നിർവൃതിയാലെ എന്നെ നീ 

മാറ്റി മറ്റൊരു വീണപോൽ 

 

രാഗവർണ്ണ പരാഗസുന്ദര

മേഘസുരഭില രാത്രിയിൽ 

ദേവി നിന്മെയ് കാണുവാനൊരു 

മോഹമായി ഞാൻ എത്തുംപ്പോൾ 

പാതിമാഞ്ഞൊരു മാരിവില്ലിനെ 

പുൽകും അംബരചുമ്പിപോൽ 

മാരി പൊഴിയും മരുഭൂവിലെന്നപോൽ 

ചായുകൊന്നെന്റെ മേനിയിൽ. 

     

Share :