Archives / October 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
സർവ്വദോഷപ്രദം

കെട്ടുതാലിയേറ്റൈക്യമോ,
കെട്ടടങ്ങും മനുഷ്യത്വമോ?
പെട്ടുപോയെന്നു പരിഭവം.
പട്ടിയേറും കുറ്റപത്രം.
സംഘർഷമായൗഷധമായ്
സമ്പന്നസ്വപ്നത്തിലായ്.
ദിനങ്ങളെണ്ണിനീങ്ങും
ദീനതയേറ്റവശതയായ്.
സന്താനദുരിതത്തിലായ്
സന്താപമേറിത്തകരും.
സങ്കല്പമെല്ലാം ബിരുദലഹരിയിൽ.
സ്വത്വം മറഞ്ഞുലയും കേളികൾ.
സത്യം ധരിക്കാതടിമത്തമായ്
തീർത്ഥാടനത്തിലോട്ടമായ്.
തീരാത്ത പകയും വാക്കേറ്റവുമായ്.
കൂടുമ്പൊളിമ്പം തകർന്നടിയും
കുടുംബബന്ധങ്ങളോ,കാടത്തം.
വിദ്യകൊണ്ടൂറ്റമേറും ജന്തുത്വം.
വിദ്യാഭാസം സർവ്വദോഷപ്രദം.
സമർപ്പണം വിട്ടന്ധതയേറ്റവശതയായ്.
സമ്പാദ്യം രോഗമായൗഷധം കൂട്ടുമായ്
സർക്കാരെന്നഭിനയമാധിപത്യം
സല്ക്കാരമേറ്റാതുരജന്മങ്ങളോ!

Share :