
എവിടെ നീ....
എഴുതുവാനേറെ കൊതിക്കുമീ
കൈ വിരൽ പഴുതുകളിലെന്നെ
തളച്ചിട്ടു ഞാൻ വൃഥാ..
ഒരു നോക്കു കാണാതെ ഉരുകുന്നു
പൈങ്കിളി എവിടെ നീ വീണ്ടും
പോയ് മറഞ്ഞു?
ഒരുപാട് നോമ്പുകൾ നോറ്റു ഞാൻ
നിന്നിലെ നിന്നെ എനിക്കൊന്നു
സ്വന്തമാക്കാൻ....
ഒരുമിച്ചു ചേർന്നൊറ്റ നദിയായൊന്നൊഴുകുവാൻ
ഒരുപാട് നേരം കൊതിച്ചു പോയി
വിളവേറെയില്ലെന്റെമണ്ണിലെ-ന്നറിയുമ്പോൾ വിലയില്ലാതാ-
കുന്നെൻ നെടുവീർപ്പുകൾ
പടു കൂറ്റൻ ചിന്തകൾ അയവി-
റക്കുന്നു ഞാൻ..
പടുവൃദ്ധനാകുവാൻ ആശിക്കയായ്
ഒന്നിലുമൊരു മേന്മ ഞാൻ
കാണ്മതില്ലെങ്കിലുംഒഴുകുന്നു
ഓളങ്ങൾക്കൊപ്പമെത്താൻ
വിളിയിങ്ങു വരുമങ്ങു പോകുവാൻ
എന്നാരോ മൊഴിയുന്നു കാതിലും
കേൾക്കുന്നുവോ...