Archives / December 2017

അശോകന്‍ പുതുപ്പാടി
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചലച്ചിത്ര വൈവിധ്യം ശ്രദ്ധേയം

കേരള ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഇരുപത്തി രണ്ടാം എഡിഷന്‍റെ പ്രൗഢിയോടെ ഈ ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് അരങ്ങേറുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വൈവിധ്യങ്ങളാണ് ശ്രദ്ധേയമാവുക. ഫാദര്‍ ആന്‍റ് സണ്‍, മദര്‍ അഅന്‍റ് സണ്‍ എന്നീ ചിത്രങ്ങളോടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സുകറോവിന് സമഗ്ര സംഭാവനയ്ക്കു നല്കുന്ന പുരസ്കാരം തന്നെ ഇതിനുദാഹരണമാണ്. വേട്ടയാടപ്പെടുന്ന സ്ത്രീത്വത്തിനോട് ആദരവുകാട്ടി അവള്‍ക്കൊപ്പം എന്ന വിഭാഗം മേളയിലുണ്ട്. കണ്ടംപററി മാസ്റ്റേഴ്സ് വിഭാഗത്തില്‍ മഹദ് സിലിന്‍ നറൂണ്‍ (ആഫ്രിക്ക), മിഷേല്‍ ഫ്രാങ്കോ (മെക്സിക്കോ) എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ലോകസിനിമ, മത്സരവിഭാഗം, ഇന്ത്യന്‍ സിനിമ, മലയാള സിനിമ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി 130 സിനിമകളാണ് മേളയിലുള്ളത്. ഇതില്‍ നാലുചിത്രങ്ങളുടെ പ്രദര്‍ശനം ലോകത്തില്‍ തന്നെ ആദ്യത്തേതാണ്. മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് രണ്ടുപേര്‍, ഏദന്‍ എന്നീ ചിത്രങ്ങളുണ്ട്.

ഇന്ത്യന്‍ സിനിമകള്‍ 47

ചലച്ചിത്രോത്സവത്തില്‍ 47 ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന്, മത്സരവിഭാഗം, ജൂറി ചിത്രങ്ങള്‍, ഐഡന്‍റിറ്റി ആന്‍റ് സ്പേസ് എന്നിവയാണ് വിഭാഗങ്ങള്‍. നഷ്ടപ്പെട്ട ഭര്‍ത്താവിനെത്തേടി പട്ടണത്തില്‍ വരുന്ന അമ്മയുടേയും മകളുടേയും കഥ പറയുന്ന ഗീതു മോഹന്‍ദാസിന്‍റെ ലയേഴ്സ് ഡയസ് ഡയസ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഫിലിം ഓണ്‍ ഐഡന്‍റിറ്റി ആന്‍റ് സ്പേസ് എന്ന വിഭാഗത്തിലാണിതിന്‍റെ പ്രദര്‍ശനം.

സത്യജിത് റേയുടെ ചാരുലത, അപര്‍ണ, സെന്നിന്‍റെ സൊനാറ്റാ, ജയലളിത അഭിനയിച്ച ആയിരത്തില്‍ ഒരുവന്‍, ഓംപുരിയുടെ അര്‍ധസത്യ, നാഗരിക് എന്നിവ സിനിമയുടെ പഴയ കാഴ്ചകള്‍ക്ക് കരുത്തു പകരുന്നതാണ്. ത്രീ സ്മോക്കിംങ് ബാരല്‍സ് (സജ്ജയ് ദോ), കച്ചാലിമ്പൂ (പ്രസാദ് ഓക്ക്), തീന്‍ ഔര്‍ ആധാ (ദര്‍ഗൈ), വില്ലേജ് റോക്ക് സ്റ്റാര്‍സ് )റിമ ദാസ്), ഗാലി ഗുലിയാന്‍ (ദീപേഷ് ജെയിന്‍), ശേഹ്ജര്‍ (നിഖില്‍ അല്ലൂഖ്) എന്നിവ ഇന്ത്യന്‍ സിനിമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഗോവാ ഫെസ്റ്റിവലില്‍ പ്രദര്‍ശനം അനുവദിക്കാതിരുന്ന \'ന്യൂസ്\' ഈ വിഭാഗത്തിലെ പ്രത്യേകതയാണ്. രവി ജാവേദിന്‍റെ സിനിമയില്‍ നഗ്നതയെ സാമൂഹികവും സൗന്ദര്യാത്മകവുമായി വിശകലനം ചെയ്യുന്നു.

മലയാള സിനിമകൾ സജീവമാകും

കേരളത്തിന്റ ചലച്ചിത്രമേളയിൽ മലയാള സിനിമകൾക്ക് നല്ല സ്ഥാനമുണ്ട്. മത്സര വിഭാഗം ,മലയാള സിനിമ ഇന്ന്, ഹോമേജ് എന്നീ വിഭാഗങ്ങളിലാണ് മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും (ദിലീപ് പോത്തൻ), ടേക്ക് ഓഫ് ( മഹേഷ് നാരായണൻ ), അങ്കമാലി ഡയറീസ് ( ലിജോ ജോസ്പല്ലിശേരി ) ,കറുത്ത ജൂതൻ (സലിം കുമാർ), അതിശയങ്ങളുടെ വേനൽ (പ്രശാന്ത് വിജയ് ), ,മറവി(സന്തോഷ് ബാബു സേനനും സതീഷ് ബാബു സേനനും), നായിന്റെ ഹൃദയം (കെ.പി.ശ്രീകൃഷ്ണൻ) എന്നിവയാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലുള്ളത്.സംസ്ഥാന അവാർഡ് ജേതാക്കളായ ബാബു സേനൻ മാരുടെ \\\' മറവി\\\' ഓർമകളുടേയും മറവിയുടേയും ലോകത്തുള്ള റിട്ടയേർഡ് പോലീസുകാരന്റെ കഥ പറയുന്നു. ഒൻപതു വയസ്സുകാരന്റെ കാഴ്ചയും അനുഭവങ്ങളിലൂടെയും അതിശയങ്ങളിലൂടെയും വികസിക്കുന്ന കഥയാണ് പ്രശാന്ത് വിജയ് സംവിധാനം ചെയ്ത അതിശയങ്ങളുടെ വേനൽ പറയുന്നത്.

കെ.പി.ശ്രീകൃഷ്ണന്റെ\\\'നായിന്റെ ഹൃദയം\\\' മിഖായേൽ ബൾകക്കോ വിന്റെ ഇതേ പേരിലുള്ള നോവലിനെ അവലംബിച്ച് നിർമിച്ച സിനിമയാണ്.നിലവിലുള്ള ചലച്ചിത്രാഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്ത കാഴ്ചാനുഭവം നല്കുന്ന സിനിമയാണിത്. മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമയായ \\\'ഏദൻ\\\' .ബർഗ് മാന്റെ ഏഴാം മുദ്ര പോലെ മരണം മുഖ്യ കഥാപാത്രമായി വരുന്ന സിനിമയാണിത്..കഥയുടെ ഉള്ളിൽ നിന്ന് കഥ ഉരുത്തിരിയുന്ന രീതിയിൽ നിർമിച്ച സിനിമയുടെ സംവിധായകൻ സഞ്ജു സുരേന്ദ്രനാണ്.

പ്രതിസന്ധികൾ നിറഞ്ഞ രാത്രിയെ ക്യാമറയിൽ പകർത്താൻ തീരുമാനിക്കുന്ന സംവിധായകനാകാൻ ആഗ്രഹിക്കുന്ന നായകൻ നേരിടുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് രണ്ടു പേർ എന്ന സിനിമ പങ്കു വയ്ക്കുന്നത്.ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രേം ശങ്കറാണ്.

ജൂറി അംഗങ്ങളുടെ സിനിമ വിഭാഗത്തിൽ ടി.വി. ചന്ദ്രന്റെ ഡാനി പ്രദർശിപ്പിക്കുന്നുണ്ട്. ഹോമേജ് വിഭാഗത്തിൽ ഐ.വി. ശശിയുടെ ആരൂഢം ,1921, ആൾക്കൂട്ടത്തിൽ തനിയെ. മൃഗയ, ഇതാ ഇവിടെ വരേ എന്ന സിനിമകളും കെ.ആർ മോഹനന്റെ അശ്വത്ഥാമാവ്, പുരുഷാത്ഥം, സ്വരൂപം എന്നീ സിനിമകളും പ്രദർശിപ്പിക്കുന്നുണ്ട്.

Share :