ഒരോ മനുഷ്യനും ഒരു സ്വതന്ത്ര പരമാധികാരിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുക എന്നത് അവന്‍റെ സഹജവാസനകളില്‍ ഒന്നാണെന്നും തിരിച്ചറിയാത്തിടത്തോളം കാലം സങ്കുചിത രാഷ്ട്രീയ ശക്തികള്‍ അവകാശഹീനരുടെ മേലങ്കി അലങ്കാരമായി കൊണ്ടു നടക്കുമെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.നെടുമങ്ങാട് മലയാള സമിതി തയ്യാറാക്കിയ ഘടികാരം കുരീപ്പുഴ ശ്രീകുമാര്‍ പതിപ്പിന്‍റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം