Image

ഒരു വിവരണത്തിന്റെ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം ശ്രദ്ധേയമായ ഒട്ടേറെ കഥകൾ എഴുതി മലയാള കഥാ ലോകത്ത് തലയുയർത്തി നിൽക്കുന്ന എഴുത്തുകാരൻ.ഏച്ചിക്കാനത്തിന്റെ കഥകളെ കുറിച്ച് പ്രശസ്ത സാഹിത്യ നിരൂപകൻ പറഞ്ഞ വാക്കുകൾ പ്രസക്തമാണ്, *

Image

   ''ചത്തവരുടെ കുഴി തോണ്ടാതെ തലച്ചോറുപയോഗിച്ച് സിനിമയുണ്ടാക്കരുതോ ......?''   എന്ന ചോദ്യം ഷാഹുൽ ഹമീദ് വിചാരണ വേളയിൽ കഥാപാത്രത്തിന്റെ ചുണ്ടിൽ തിരുകുമ്പോൾ കേൾവി മാത്രയിൽ അതു നമ്മെ സുഖിപ്പിക്കുന്നു. പക്ഷേ ആരെയാണ് ആ വാക്കുകളുമായി അദ്ദേഹം അഭിസംബോധന ചെയ്യുന്നതെന്ന് കാണുമ്പോൾ ,ആ നിലപാടിനോട് യോജിപ്പുമാത്രമല്ല വിയോജിപ്പും ഉണരുക സ്വാഭാവികം. അവിടെ വിചാരണയുടെ ലക്ഷ്യം ചോദ്യമുതിർക്കുകയെന്നതല്ലേ എന്ന നിശ്ശബ്ദമായ ചോദ്യം കൊണ്ട് അദ്ദേഹം സ്വയം പ്രതിരോധം തീർക്കുന്നു.

Image

മലയാള ചെറുകഥയുടെ സ്ഥലപശ്ചാത്തലത്തെ  കേരളത്തിന് പുറത്തേക്കും ഇന്ത്യക്കു പുറത്തേക്കും കൊണ്ടുപോയ എഴുത്തുകാരനാണ് എസ്‌കെ, വിശപ്പും ദാരിദ്ര്യവും എസ്കെയുടെ കഥകളിൽ പലതിലും നിറഞ്ഞു നിൽക്കുന്നതായി കാണാം. ദുരിതം പേറുന്നവന്റെ നീതിക്കൊപ്പമാണ് എസ്കെയുടെ കഥകളും സഞ്ചരിക്കാറ്. നൂറ്റി എഴുപതിലധികം കഥകൾ എഴുതിയ പൊറ്റക്കാടിന്റെ  ഏതു കഥകൾ എടുക്കും എന്ന സംശയം ഉള്ളിൽ പിടക്കുന്നു. 

Image

പ്രമേയത്തിന്റെ വ്യത്യസ്ഥത കൊണ്ടും, ഭാഷയുടെ മികവ് കൊണ്ടും ഈ കഥ വേറിട്ടു നിൽക്കുന്നു. 

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി