Image

കാവ്യം ചമയ്ക്കാനതു കേൾവി വേണ്ടാ.ഉൾക്കാഴ്ചയോടങ്ങു വിലാപമായീ.ശബ്ദത്തിലാകെ തെളിയുന്നതുള്ളം.സൗന്ദര്യമൊട്ടും കളയാതെചൊല്ലും.

Image

നിൻ വിരൽ തുമ്പിനാൽ തൊട്ടു തലോടിയെൻ കളകാഞ്ചി നാദവും നീ മറന്നോ ?

Image

കേരളത്തില്‍ 2018 ല്‍ നാശംവിതച്ച പ്രളയത്തെക്കുറിച്ച് ഒരു കവിത

Image

അടുക്കളയടുപ്പിലൂതിയൂതി,പുകയിൽ കുതിരുന്ന മകളെ നോക്കി,അടുപ്പിലെരിയുന്ന ചുള്ളിക്കമ്പും,അറിയാതെ മിഴി നനഞ്ഞു,താതഹൃദയവുമപ്പോൾ.

Image

ഉരുകിത്തീരുന്നീയുടലൊരുദേവാലയമെന്നറിയേണം.ഹൃദയശ്രീലകമണയുമ്പോൾനിലയ്ക്കു നിർത്താനകമേയീശ-നൊരാത്മാവായ് വിശ്വാസമതേറ്റുന്നു

Image

മരുപ്പച്ചയിൽകൽപ വൃക്ഷഫലത്തിനുമുമ്പിൽആത്മാവിനെ അഴിച്ചുവെച്ച്ദാഹം ശമിപ്പിക്കുന്നഭാവനയാണ് വേണ്ടത്.

Image

എങ്ങും ചോരയുടെ ഗന്ധം, മരണത്തിന്റെമണംഎവിടെ ഒരു തുള്ളി ജലംഅവസാനത്തെ ഒരിറ്റ്

Image

ജനിച്ചാൽ മരിക്കും മനുഷ്യന്നു ദുഃഖംസുഖം തേടിയാത്രാ വശംകെട്ടുകേഴും.പഠിത്തം തളർത്തും ധനത്തിൽ                                 വലഞ്ഞുംകുലംകെട്ടു നാറും ധരിക്കില്ല സത്യം

Image

എന്റെ മുഖംമാറ്റുരയ്ക്കുന്ന കല്ലിൽ -ച്ചേർത്തു

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി