Image


ഇന്ന് (7-8-18-) വാഹന സമരമായിട്ടും ഡി.വൈ. എഫ് ഐ .യുടെ 'ഹൃദയപൂർവ്വം'' -മുടങ്ങിയില്ല.

കൃത്യമായും ഉച്ചയ്ക്കുള്ള ആഹാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിർധനരായ രോഗികൾക്ക് എത്തിച്ചു കൊടുത്തു .

Image

സ്റ്റാറ്റസ് കോ നിലനിറുത്തി മാത്രം എഴുതുന്നവരുണ്ട്. സ്റ്റാറ്റസ് കോ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തുടരുന്നപോലെ എന്നാണര്‍ത്ഥം. താനായിട്ട് ഒരു ചിന്തയോ മാറ്റമോ ഒന്നും കൊണ്ടുവരണ്ട. ഇപ്പോള്‍ എങ്ങനെയാണോ അങ്ങനെതന്നെ

Image

ഒന്നാം ഭാഗം:-രണ്ട് ഭാഗങ്ങളിലായി

Image

ഇംഗ്ലീഷ് കവികള്‍ചോസര്‍ മുതല്‍ എലിയറ്റ് വരെമുല്ലശ്ശേരി ഈ പുസ്തകം എന്‍റെ സുഹൃത്തുകൂടിയായ ശ്രീ. എ.കെ. അബ്ദുല്‍മജീദ് എനിക്കു തരുമ്പോള്‍ എന്‍റെ മനസ്സിലുണ്ടായിരുന്നത്

Image

തുടരും നടനംകേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ സമഗ്രമാറ്റങ്ങള്‍ ആധാരമാക്കിയ സിനിമയായിരുന്നു

Image

പ്രണയമൊരു പൂ പോലെ,
പുഴ പോലെ, മഴ പോലെ
ഒഴുകുന്നു, വിടരുന്നു, കാറ്റായ്

Image

നഭസാരഥിയിൽ പൊടുന്നനെ.....
മയിൽ നാദമെന്നോ വന്നിങ്ങനെ...
.

Image

കവിത വിരിയണമെങ്കിൽ
കവിത്വം വേണം
കവിത്വം ഹൃത്തിലാണോ?

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി