Image

ഇക്കഴിഞ്ഞ ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗദിനമായി നാം ആചരിച്ചിരുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും യോഗയെക്കുറിച്ചുള്ള പ്രതിവാദ്യങ്ങളുണ്ട്.

Image

ആത്മായനങ്ങളുടെ ഖസാക്ക് എന്‍റെ തന്നെ അവ്യക്തമായ ആന്തരലോകമാണ് ആവിഷ്കരിച്ചത്. അത് ഖസാക്കിന്‍റെ ഇതിഹാസത്തെക്കുറിച്ചുള്ള ഒരു പഠനമാണെന്നത് ക്ലിനിക്കലായി ശരിയാണ്. പക്ഷേ, അത് ഞാനാണ്. എന്നെക്കുറിച്ചാണത്. എന്നെയാണ് ഞാന്‍ തേടിയത്. എഴുതുന്ന വേളയില്‍ എന്‍റെ അവ്യക്തതകള്‍ ഒരു വലിയ മഞ്ഞുമലപോലെ പ്രതിബന്ധമായി. എങ്ങോട്ടാണ് എഴുതി സഞ്ചരിക്കേണ്ടതെന്ന ചോദ്യമുണ്ടായി.

Image

തിരുനെല്ലി ഗവൺമെന്റ് ആശ്രമം സ്കൂളിൽ വച്ച് നടന്ന എൻ.എസ്.എസ് ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യർത്ഥികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്

Image

മൊബൈലിന്‍റെ നാദം തുടരുന്നത് കേട്ടുകൊണ്ടു തന്നെ ഞാന്‍ അതിനെ തൊടാന്‍ പോയില്ല - സ്ക്രീനില്‍ എഴുതിക്കാണിക്കുന്ന പേര് കണ്ടപ്പോള്‍. അടുത്ത് ഉടന്‍ തന്നെ വാട്ട്സ് ആപ്പില്‍ ഉറപ്പായും മെസേജ് എത്തും എന്നെനിക്കറിയാം.

Image

കഥകളുടെ രാജശില്പിയായ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 05.07.2018-ൽ 24 വര്‍ഷം പിന്നിടുന്നു. അദ്ദേഹത്തിന്‍റെ ജീവസ്സുറ്റ കഥാപാത്രങ്ങളിലൂടെ ഏറെ നര്‍മ്മവും അതിലേറെ ചിന്തയുമായി മലയാളികളുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായി ഇന്നും ബഷീര്‍ നിലകൊള്ളുന്നു. ബഷീറിന്‍റെ ഭാഷയും ശൈലിയും മലയാളിയുടെ വായനയെ മറ്റൊരിക്കലും അറിയാത്ത അനുഭവങ്ങളിലേക്കുയര്‍ത്തി, ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു

Image

ചിതറിയൊടുങ്ങുവാന്‍-
മടിച്ച മഞ്ഞിന്‍ കണ-
മന്തിയില്‍, മരക്കൊമ്പില്‍
മഞ്ഞച്ചൊരിലയുടെ
പുറത്തു ചേക്കേറുന്നു.

Image

ഇന്നലത്തെ സന്ധ്യയിലും
ഞാൻ കണ്ടതാണ്...
ഉയരമേറെയുള്ള മലകൾക്ക്
കരിനിറമാണ്....
ഉള്ളു കാണാൻ കഴിയാത്തവിധം കരിമ്പടം പുതച്ചിരിപ്പാണ്....

Image

എന്റെ യൌവനം നിന്റെ ബാല്യത്തെയെൻ
മാറിൻ ചൂടിലുറക്കിയതല്ലയോ
ഇന്ന്...
നിന്റെ യൌവനം എന്റെ വാർദ്ധക്യത്തെ
പൊള്ളുമോർമ്മയാൽ നീറ്റുവതെന്തിനോ ?

Image

ഒരു ആരോഗ്യപരമായ ജീവിതത്തിന്, വളരെ ചെറുപ്രായത്തില്‍ തന്നെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സമ്പൂര്‍ണ്ണആഹാരം വളരെ അത്യാവശ്യമാണ്. ആഹാരത്തിന്‍റെ എല്ലാ ഘടകങ്ങളും പലതരത്തിലുളള പോഷകഹാരങ്ങളുടെ വ്യവസ്ഥയേയും പറ്റി പഠിക്കുക അനിവാര്യമാണ്.ഇന്നത്തെ ജീവിതശൈലികൾ, ആഹാരശീലങ്ങൾ എന്നിവജീവിതശൈലിരോഗങ്ങൾക്കു കാരണമാകുന്ന ഈ കാലത്തു അവയെ കുറിച്ച്മനസിലാക്കുക വളരെ അനിവാര്യം ആണ്

Image

വിഷാദം വളരെ സാധാരണയായി കാണപ്പെടുന്ന സംഭവമാണ്. വിഷാദം ഭാവമായും രോഗമായും വിഷാദാത്മകതയായികാണുന്നുണ്ട്. ഇതില്‍ ഏത് തരം വിഷാദമാണെന്ന് തിരിച്ചറിഞ്ഞ് വേണം ചികിത്സവിധിക്കാന്‍. ചില വ്യക്തികള്‍ പലപ്പോഴും വിഷാദ ചിന്തയില്‍ മുഴുകി ജീവിക്കുന്നവരാണ്. അവര്‍ മറ്റുള്ളവരുമായി ഹൃദയം തുറന്ന് സംസാരിക്കുന്നവരല്ല. പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞുമാറുന്നവരായും കാണാം.

Image

ഭാരതം കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും സ്വതന്ത്രരമായിട്ട് ഏഴുപതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വയം പര്യാപ്തതരാജ്യം കൈവരിച്ചു കഴിഞ്ഞു

Image

നമ്മുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പറയാതെവയ്യ - ഇക്കഴിഞ്ഞ സര്‍ക്കാരിന്‍റെ നയവുമായി താരതമ്യപ്പെടുത്തുമ്പോള്‍.

Image

മൈക്കലാഞ്ജലോവിനോടുള്ള ആരാധന തുടങ്ങിയപ്പോൾ മുതൽ ഇറ്റലി സന്ദർശിച്ച് അദ്ദേഹത്തിന്റെ ഡേവിഡും പിയാത്ത ശില്പങ്ങളും സിസ്റ്റൈൻ ചാപ്പലിലെ കലാവിസ്മയവും നേരിട്ട് കാണാനായെങ്കിൽ എന്ന് കൊതിച്ചിരുന്നു . നവോത്ഥാന കാലത്തെ ശില്പികളെയും ചിത്രകാരന്മാരെയുമെല്ലാം പരിചയപ്പെടാൻ മൈക്കലാഞ്ജലോവിനോടുള്ള ആരാധന ഒരു നിമിത്തമായി. അതോടെ ഫ്ലോറൻസ് എന്റെ സ്വപ്നഭൂമിയായി.

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി