Image

കഥയിലുള്ളത് നായകനോ നായികയോ എന്ന് വായനക്കാരാണ് തീരുമാനിക്കേണ്ടത്,ബസുകളോരോന്നു വന്ന് നിർത്തിയിട്ടും കയറാൻ കൂട്ടാക്കിയില്ല. അനേകം ചോദ്യങ്ങൾക് മറുപടി കണ്ട ശേഷമേ തനിക്ക് ബസിൽ കയറാൻ പറ്റൂ...!

Image

മാധവിക്കുട്ടിയെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും എന്‍റെ ഭര്‍ത്താവ് ദേവ് (പി. കേശവദേവ്) ധാരാളം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മാധവിക്കുട്ടിയുടെ അച്ഛന്‍ എന്‍റെ ദേവിന്‍റെ അടുത്ത സുഹൃത്തായിരുന്ന ശ്രീ. വി.എം. നായര്‍ (മാതൃഭൂമി പത്രാധിപര്‍) ആണ്. പക്ഷേ മാധവിക്കുട്ടിയെ നേരില്‍ കണ്ടിട്ടില്ല.

Image

വളരെക്കാലത്തെ,ആഗ്രഹംഅല്ലെങ്കിൽ മോഹം നിർമാതളം പൂത്തതുകാണാൻ ,ആസൗഭാഗ്യം ഈയടെ ഉണ്ടായി,ആമി,അമ്മയുടെ സാമിപ്യം ഉള്ളതായി തോന്നി, സർഗ്ഗചേതനയുമായി, മതസൗഹാർദ്ദചിന്തയുമായി,അമ്മസർപ്പക്കാവിലുംപരിസരങ്ങളിലും, പീലിവിടർത്തിയമയിലിനെപ്പോലെയും, അദൃശ്യയായി, ആകരങ്ങളിൽചേർത്തുനിറുത്തിയപ്പോലെ,

Image

ജീവിച്ചിരുന്നകാലത്ത് പരിമിതമായ ഒരു സുഹൃദ്വലയത്തിനുള്ളില്‍ മാത്രം അറിയപ്പെട്ടിരുന്ന ഒരു വ്യക്തി തന്‍റെ നിര്യാണത്തിനുശേഷം മൂന്നരപ്പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്ന അത്ഭുത പ്രതിഭാസമായിരുന്നു കാള്‍മാര്‍ക്സ്. യേശുക്രിസ്തുവിനും പ്രവാചകനായ മുഹമ്മദുനബിക്കും മാത്രമേ അതിനു മുമ്പ് ഇത്തരത്തിലൊരു അംഗീകാരം കിട്ടിയിട്ടുള്ളു. കാള്‍മാര്‍ക്സിനു ശേഷം അത്തരമൊരംഗീകാരം മറ്റാര്‍ക്കും കിട്ടിയിട്ടുമില്ല. \\\\\\\\\\\\\\\'നീയുറങ്ങുമ്പോഴും നിന്‍വാക്കുറങ്ങാതിരിക്കുന്നു\\\\\\\\\\\\\\\'വെന്ന് അവകാശപ്പെടാന്‍ ഇവര്‍ക്കു മൂവര്‍ക്കും മാത്രമേ കഴിഞ്ഞിട്ടുള്ളു

Image

തിരുനെല്ലി ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലമാണ്. അതു എന്ത് കൊണ്ടാന്ന് ചോദിച്ചാല്‍ - ഇവിടെയുള്ള മനുഷ്യരോടും പ്രകൃതിയോടുമുള്ള പ്രതിപത്തികൊണ്ട്, എല്ലാ കൊല്ലവും ഒന്നിലധികം തവണ ഇവിടെ വരികയും ഈ വീട്ടില്‍ താമസിക്കുകയും ചെയ്യുന്നത്. ഇവിടെ പ്രകൃതിയുടെ എല്ലാ മുഖങ്ങളും കാണാന്‍ കഴിയുന്നതുകൊണ്ടാണ്. ഇവിടെ മനുഷ്യനും പ്രകൃതിയും ഒന്നിച്ച് ജീവിക്കുന്ന പ്രദേശമാണ്.

Image

ഒരു സമ്പൂര്‍ണ സര്‍ഗാത്മകത ഇനിയുമകലെയാണ്. എഴുത്തുകാര്‍ പലര്‍ കൂടിച്ചേര്‍ന്നാണ് സകലവായന ഉണ്ടാക്കുന്നത്. അതായത്, ഏറ്റവും മികച്ചതെന്ന് കരുതുന്ന കൃതിപോലും അന്തിമമല്ല.

Image

പിന്നെയും ഒരു ഒഴിവുകാലം കടന്നുപോയി. ഒരു അദ്ധ്യയനവര്‍ഷം കൂടി ആരംഭിച്ചുകഴിഞ്ഞു. പുതിയ കളിക്കൂട്ടുകാര്‍, പുത്തന്‍ ഉടുപ്പ്, പുതിയ പുസ്തകങ്ങള്‍, പുതിയ പാഠങ്ങള്‍, അറിവിന്‍റെ ലോകത്തേക്കുള്ള പുതിയ ചുവടുവെപ്പ് ........ ഇത് മുന്‍ വര്‍ഷത്തെപ്പോലെ ഒന്നു മാത്രമാകാം. എന്നാല്‍ അല്പം മനസ്സുവെച്ചാല്‍ വിജയത്തിന്‍റെ സോപാനത്തില്‍ എത്തിച്ചേരാന്‍ നിങ്ങള്‍ക്കു കഴിയും . ഒപ്പം ഉയര്‍ന്ന മാര്‍ക്കും സ്വന്തമാക്കാം. പരിശ്രമിക്കൂ. ഇത് വിജയത്തിന്‍റെ വര്‍ഷമാക്കൂ.

Image

നീര്‍മാതളം പൂത്തമണ്ണിത്നീലാംബരി രാഗമുതിര്‍ത്ത മണ്ണിത്പുന്നയൂര്‍ക്കുളത്തെ ചക്രവാള സീമയില്‍ഏഴഴകില്‍ പൂത്ത വാര്‍മഴവില്ലിത്.

Image

അധികംശബ്ദഘോഷങ്ങളില്ലാതെമലയാള കഥാലോകത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി.പ്രത്യാശാപൂര്‍ണ്ണമായ ചിരിയോടെ കഥകളെഴുതി നമുക്കൊപ്പം നമ്മളറിയാതെ നമ്മുടെ കഥകളെന്നപോലെ മൂന്നാമതൊരാളായി കൂടെ നടന്നുകൊണ്ടിരുന്നു. തന്‍റെ എഴുത്തിനെ പറ്റി മുണ്ടൂര് മാഷ്‌ തന്നെ പറഞ്ഞത് ഇങ്ങനെയാണ് “ഞാന്‍ എന്നില്‍നിന്നും വളരെ ദൂരെയാണ് എപ്പോഴും. അതുമൂലം പലപ്പോഴും എനിക്ക് എന്നെത്തന്നെ മനസിലാകാതെ പോകുന്നു

Image

അയൽകാരന്റെപഞ്ചസാരയൊന്നുരുചിച്ചു നോക്കണം...എല്ലായ്പ്പോഴുമല്ല,വല്ലപ്പോഴും...മധുരമുണ്ടോ എന്നറിയാനല്ല...ഉപ്പില്ലല്ലോ? എന്നറിയാൻ..

Image

എന്‍റെ ഊഴമെത്തി. പൊതിച്ചോറ് ഞാനും വാങ്ങി. തന്ന ഡി.വൈ.എഫ്.ഐ.യോട് ചോദിച്ചു. ഒറ്റപ്പൊതിയെ കൊടുക്കുകയുള്ളോ? മറുപടി മറ്റൊരു പൊതി എന്‍റെ ഇടത് കൈയില്‍ തരികയാണുണ്ടായത്

Image

രഘുനന്ദനനൻ !അങ്ങനെയൊരു പേര് ബന്ധുക്കളുടെയോ സുഹൃത്തുകളുടെയോ നീണ്ടനിരയിൽ അവൾ കണ്ടില്ലപക്ഷെ അവളുടെ തൂലികത്തുന്പിൽ ആ പേരുണ്ട്

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി