Image

ഞാന്‍ ആദ്യമായി അമ്മയാകാന്‍ പോകുന്നുവെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ പറയുമ്പോള്‍ - അന്ന് ഞാന്‍ അനുഭവിച്ച ഒരു വീര്‍പ്പുമുട്ടലുണ്ട് - അത് സ്ത്രീകള്‍ക്ക് മാത്രം പ്രകൃതി തന്ന ഒരു വരദാനമായി ഞാന്‍ അന്നും ഇന്നും കാണുന്നു.

Image

ദേവി ദുര്‍ഗ്ഗയുമായി സിനിമക്ക് യാതൊരു ബന്ധവുമില്ലെന്ന് എസ്.ദുര്‍ഗയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കിയതാണ്. പക്ഷേ ദുര്‍ഗയോടൊപ്പം ചേര്‍ത്ത സെക്സി എന്ന നാമവിശേഷണത്തിന് സിനിമയുമായി യാതൊരു ബന്ധവും തോന്നിയില്ല കണ്ടതിനുശേഷം. നാമവിശേഷത്തിന്റെ ഔചിത്യമെന്താണ് എന്ന് കൃത്യമായി മനസ്സിലാകുന്നുമില്ല.

Image

Image

മലയാളത്തിലെ വിഖ്യാത നിരൂപകനും സംഹിത്യ വാരഫലത്തിന്‍റെ മുഖ്യ ശില്പിയുമായ ശ്രീ.എം. കൃഷ്ണനന്‍ നായരുടെ പേരിലുള്ള 2017-ലെ പുരസ്കാരം ലഭിച്ച പ്രശസ്ത നിരൂപകനും കവിയും കോളേജ് അധ്യാപകനുമാണ് ഡോ. കവടിയാര്‍ രാമചന്ദ്രന്‍. അദ്ദേഹവുമായി \\\\

Image

ഒരു അനാഥപ്രേതം ഊരില്ല, പേരില്ല.ചുറ്റിലും മുൾച്ചെടികൾമാത്രം. മുകുളങ്ങൾ നിന്റെകൈകൾ വേദന

Image

സുവിശേഷ വചനങ്ങൾ നമ്മുടെ ജീവിതത്തെ സന്തോഷപ്രദമാക്കട്ടെ .ണ് ഉയര്തെഴുനെല്പ്പാണ് സുവിശേഷത്തിന്റെ nucleus മാനവരാശിയെ ഇത്രമേൽ സ്വാധീനിച്ചിട്ടുള്ള മറ്റൊരു പദമില്ല . എല്ലാറ്റിനും പരിഹാരമുണ്ടെന്നാണ് ബൈബിൾ ലോകത്തെ ഓർമിപ്പിക്കുന്നത് . ലജ്ജയ്ക്കും, ഇടർച്ചക്കും, പാപത്തിനും ഒക്കെ പരിഹാരമുണ്ട് . വീണ്ടെടുക്കാനാകാത്ത വിധം ഒന്നും നഷ്ടപ്പെട്ടിട്ടില്ല . തിരികെ വരാത്ത വിധത്തിൽ ആരും അകന്നു പോയിട്ടില്ല . ഏതു യാമത്തിലും ആർക്കും മടങ്ങി വരാവുന്നതേയുള്ളു .

Image

ബഹുമാനപ്പെട്ട എംടിയും സുഗതകുമാരി ടീച്ചറും കാരശ്ശേരി മാഷും ചുള്ളിക്കാടും അറിയാൻ

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി