Image

കോളേജിൽ തന്നെ ഇംഗ്ലീഷ് ഡിപ്പാർട്ട് മെന്റിൽ മിസ്സിസ് ഹെലൻ ക്യാരി സുവോളജി ഡിപ്പാർട്ട് മെന്റിൽ മിസ്സിസ് ലളിത പണിക്കർ തുടങ്ങി വളരെ കുറിച്ച് വനിതകളെ അക്കാലത്തുണ്ടായിരുന്നുള്ളു. 1964- മുതലാണ് പെൺ കുട്ടികൾക്ക് കോളജിൽ അഡ്മിഷൻ കൊടുത്ത് തുടങ്ങിയത്. അന്ന് ഞങ്ങൾ കേശവദാസാപുരത്തുള്ള വാടക കെട്ടിടത്തിലാണ് അപ്പച്ചനും അമ്മച്ചിയും ഞാനും താമസിച്ചിരുന്നത്. അതിന് ശേഷമാണ് ഞങ്ങൾ മുട്ടടയിൽ സ്വന്തമായി വീട് പണിഞ്ഞത്.

Image

Turkey, സുഖമുള്ള ഒരു ഓര്‍മയാണ്. വളരെ സ്നേഹമുള്ള നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ആളുകള്‍.. എവിടെ ചെന്നാലും സ്നേഹപൂര്‍വം ഒരു കട്ടന്‍ ചായ കുടിക്കാന്‍ നിര്‍ബന്ധിക്കുന്ന അവരുടെ സംസ്കാരം. ചായ നിരസിക്കുന്നത് അവരോടുള്ള അകല്‍ച്ച ആയി കണക്കാക്കും എന്ന് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഞങ്ങൾ നഗരങ്ങളില്‍ നിന്ന്‌ അകലെ kovancilar എന്ന ദേശത്ത് ആണ് താമസിച്ചിരുന്നത്. അവിടെ ഉള്ളവരുമായി സംസാരിക്കാനുള്ള ആഗ്രഹത്തില്‍ ഞങ്ങളും അല്പം Turkish പഠിച്ചു. ഏതൊരു ആഘോഷത്തിലും അന്യ രാജ്യക്കാരായിട്ട് പോലും ഞങ്ങളെയും അവർ ക്ഷണിക്കുമായിരുന്നു. India എന്ന പേരിനെക്കാളും ഹിന്ദുസ്ഥാന്‍ എന്ന പേരാണ് അവര്‍ക്ക് സുപരിചിതം.

Image

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റര്‍ മാറി ചാലക്കുഴി റോഡില്‍ എത്തി അവിടെ നിന്നും 100 മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന സാന്ത്വനം എന്ന ഈ സ്ഥാപനം മുന്‍ സഭാ അദ്ധ്യക്ഷനായിരുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറാന്‍ മോര്‍ സിറില്‍ ബസേലിയോസ് കാതോലിക്ക ബാബായുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്.

Image

ഞാന്‍ എപ്പോഴും പലതായിരുന്നു. ആരാണ് സൃഷ്ടിച്ചതെന്ന് ചോദിച്ചാല്‍ ഒരു പിതാവ് ഉണ്ടെന്നതു നേരാണ്. എന്നാല്‍ പ്രസവത്തോടെ ഉണ്ടായ ഒരു ശിശുവല്ല ഞാനിപ്പോള്‍. ഞാന്‍ എന്ന ശിശുവില്‍ ഇന്നത്തെ ഞാനില്ലായിരുന്നു. ആ ശിശു പലതിന്‍റെയും ഒരു കവാടമായിരുന്നു. ശിശുവിന് എങ്ങോട്ടും വളരാം. ആകാശം അത്ര വിശാലമാണല്ലോ

Image

ബാല്യം കൗമാരം സ്വപനം : എന്ന പംക്തിയിൽ ഞങ്ങൾ അഭിമാനത്തോടെ അനാമിക എന്ന കൊച്ചു മിടുക്കിയെ പരിചയപ്പെടുത്തുന്നു.
തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണ് - ഈ കൊച്ചു മിടുക്കി \\\' ഇപ്പോൾ കോഴിക്കോട് മുക്കത്താണ് താമസി ക്കുന്നത്. ടീച്ചറായ അമ്മയുടെ സ്ഥലം മാറ്റമാണ് മുക്കത്ത് എത്തിപ്പെട്ടത്. അച്ചൻ C.ഉണ്ണികൃഷ്ണൻ അമ്മ സിന്ധു BK സഹോദരൻ വിദ്യാർത്ഥിയായ അനന്തക്ഷകൻ എന്നിവർ ഒപ്പമുണ്ട്
മൂന്നാമത്തെ വയസ്സ് മുതൽ സംഗീതം അഭ്യസിയ്ക്കുന്നുണ്ട്.
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ നോട്ട് ബുക്കിൽ കുത്തിക്കുറിച്ചിട്ട വരികൾ ക്ലാസ് ടീച്ചറിന്റെ ശ്രദ്ധയിൽ പ്പെടുയും അനാമികയുടെ വീട്ടിൽ അറിയിക്കുകയായിരുന്നു ഇത് വരെ മൂന്ന് കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് - ഈ ആറാം ക്ലാസ് കാരി
അനാമികയ്ക്ക് അഭിനന്ദനങ്ങളും ആശീർവാദങ്ങളും നൽകിയവരിൽ ഒന്നാം ക്ലാസിലെ ടീച്ചർ മുതൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വരെ എത്തി നില്കുന്നു ആ പട്ടിക ഗാന്ധി സ്മരണ ദിനത്തിൽ സുഗതകുമാരി ടീച്ചറിന് \\\'\\\'തുളസി\\\'\\\' എന്ന സ്വന്തം കവിത ഗുരുദക്ഷിണയായി ആദരപൂർവ്വം സമർപ്പിച്ചു \\\'കിനാക്കളെ കിനാക്കളെ ... എന്ന കവിതാ സമാഹാരത്തിന് ഭാരതീയ സാംസ്ക്കാരിക സമിതിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചു. തുടർന്ന് ഒരു കൊച്ചു സാഹിത്യകാരിയുടെ \\\'\\\'day today affairs \\\' -ലേയക്കാണ് കാര്യങ്ങൾ നീങ്ങി തുടങ്ങിയതെന്ന് പറയാം. നല്ലൊരു കവിയത്രി ആകണ മെന്നാഗ്രഹിക്കുന്ന ആ നാമികയ്ക്ക് എല്ലാ ഭാവുകങ്ങളും ഞങ്ങളും നേരുന്നു.

-മുല്ലശ്ശേരി
എല്ലാ ഗുരുജനങ്ങൾക്കും പ്രണാമം. ഞാൻ അനാമിക U.S. ഞാൻ ആറാം ക്‌ളാസ്സ് വിദ്യാർത്ഥിനിയാണ്. തിരുവനന്തപുരം മണ്ണന്തല സ്വദേശിനിയാണ്. എന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ. C(Rtd Rural development), \\\'അമ്മ സിന്ധു. B. K. HSST, GHSS Neeleswaram kozhikode, സഹോദരൻ അനന്തകൃഷ്ണൻ. U. S MA first year student(English literature) LKG മുതൽ രണ്ടാം ക്ലാസ് വരെ ST Thomas Residencial School മുക്കോലയ്ക്കൽ ആണു പഠിച്ചത് അമ്മയുടെ സ്ഥലമാറ്റം കാരണം ഞാൻ ഇപ്പോൾ pallotti hill public school mukkam, കോഴിക്കോട് ആണു പഠിക്കുന്നത് ഞങ്ങൾ


-അനാമിക U.S

Image

തൻ്റെ അധ്യാപക ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവമാണ് ശ്രിമതി ഗീതാ മുന്നൂർകൊട് എന്റെ സ്കൂൾ എന്ന പംക്തിയില് വിവരിക്കിന്നത്. ഇതു വടക്കേ ഇന്ത്യയിൽ നടന്ന ഒരു സംഭവമാണ് എങ്കിലും ഇന്നും ഇതിനു പ്രസക്തിയുണ്ട്

-മുല്ലശ്ശേരിImage

മലയാളികളുടെ നൊമ്പരത്തിൻ്റെ പേരാണ് മധു

Image

കോഴിക്കോട് നടന്ന പുസ്തകോത്സവത്തെ കുറിച്ച് പ്രധാന സംഘാടകരിൽ ഒരാളായ ശ്രി : N.P ഹാഫിസ് മുഹമ്മദ് ൻറെ അവലോകനം

Image

എന്തു നാമണിയണംഎന്തു ഭക്ഷിക്കണംഎന്തു ചിന്തിക്കണംഎന്തെഴുതീടണംഅറിയാ മനസ്സിന്നുരഞ്ഞു -തിണർക്കുന്നു

Image

എനിക്ക് മുന്നോട് നടക്കാനാകാതെ ശരിക്കും വിഷമിച്ചു .ആരെയും എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല .എങ്കിലും അവർ എന്നോട് സംസാരിക്കുമ്പോൾ അവരുടെ മനസ് എനിക്ക് വായിക്കാൻ കഴിയുന്നുണ്ട്താനും . ഈ അവസ്ഥയിൽ എനിക്ക് മുന്നോട് നടക്കാൻ കഴിയില്ലെന്നു തോന്നിയ നിമിഷം ഞാൻ തിരികെ നടന്നു -വീട്ടിലേക്ക്‌

Image

പ്രതിക്ഷേധങ്ങള്‍ വാക്കുകളായി നാലുചുവരുകള്‍ക്കുള്ളില്‍ തങ്ങിനിന്നു. സ്ത്രിസ്വാതന്ത്യത്തെ കുറിച്ചുള്ള അവകാശ പ്രഖ്യാപനങ്ങള്‍ ടി.വിയിലും പത്രത്താളുകളിലും വായിച്ചു കൈയടിച്ചു പുളകിതയായി. അപ്പോഴും \\\\\\\'നല്ല ഭാര്യ ! നല്ല അമ്മ !\\\\\\\' ആരെക്കെയോ ചേര്‍ന്ന് വടംകൊണ്ട് മുറുക്കികെട്ടിയ സദാചാരകെട്ടഴിക്കാന്‍ അവള്‍ക്കുകഴിയാതെപോയി. അതിനു മുന്‍പില്‍ ചിറകറ്റു വീണൊരു ഈയാംപാറ്റയെപോലെ തെന്നിനീങ്ങി....

Image

കാഞ്ഞിരംകുളത്തുള്ള യേശുദാസിനും എനിക്കും റിസള്ട്ട് വന്നപ്പോള് അപ്ലൈ ചെയ്യാതെ യൂണിയന് ക്രിസ്ത്യന് കോളേജില് ജോലി തന്നു. ഞാന് സ്വര്ഗ്ഗത്തില് എത്തിയതുപോലെ.

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി