Image

ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണവും ഒപ്പം താമസവും ഒരുക്കുന്ന ഈ സ്ഥാപനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റര്‍ മാറി ചാലക്കുഴി റോഡില്‍ കേദാരം നഗറില്‍ സ്ഥിതിചെയ്യുന്നു. അഭയകേന്ദ്രം ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഈ സ്ഥാപനം ഭംഗിയായി നടത്തിക്കൊണ്ട് പോകുന്നത്.

Image

1950 കളിൽ ഇരിഞ്ചയം പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒത്തു കുടലുകൾ കൊണ്ട് ഒരു സാംസ്കാരിക സ്ഥാപനം ഉടലെടുക്കുന്നു അതാണ് ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറി

Image

പ്രവാസംഓരോവ്യക്തിക്കുംഓരോഅനുഭവമാണ്.ലോകത്തിന്റെഏതുകോണിൽ, എന്ത്സാഹചര്യത്തിൽ,ഏതുകൂട്ടായ്മയിൽ, ഏതുമനസ്സുമായിജീവിക്കുന്നുഎന്നതിനെആശ്രയിച്ചിരിക്കുംഓരോമനുഷ്യന്റെയുംപ്രവാസം.മടുത്തുതുടങ്ങിയഹ്രസ്വമായഗൾഫ്പ്രവാസത്തിനൊടുവിൽനാട്ടിലേക്കൊരുപറിച്ചുനടലിനെകുറിച്ചുചിന്തിച്ചുതുടങ്ങിയസമയം

Image

അക്ഷര ലോകത്തേക്ക് കൈപിടിച്ചു നടത്തിയ എന്‍റെ ആദ്യ ഗുരുനാഥ സരസമ്മ ടീച്ചര്‍ക്കും ഒരു മനുഷ്യ സ്നേഹിയായി എന്നെ വളര്‍ത്തിയ എന്‍റെ അച്ഛനമ്മമാര്‍ക്കും, ഓരോരോ ഘട്ടങ്ങളിലായി അറിവ് പകര്‍ന്നു തന്ന എന്‍റെ എല്ലാ ഗുരുനാഥډാര്‍ക്കും പ്രണാമം.

Image

\'ഇന്ന് രാവിലെ ഒന്നും ഉണ്ടാക്കില്ല... മാവ് വാങ്ങിക്കാന്‍ പൈസയില്ലാത്തോണ്ടല്ലേ.... ശമ്പളം കിട്ടീട്ട് ഉണ്ടാക്കിത്തരാട്ടോ....\' നിറഞ്ഞ കണ്ണുകളോടെ എന്നെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.

Image

സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു. എന്നാലും ഇപ്പോള്‍ മങ്ങിയ വെളിച്ചം കിട്ടുന്നുണ്ട്. അത് നിലാവിന്‍റെ സ്പര്‍ശനത്താല്‍ ഉണ്ടായതാണ്. അമ്മ തന്‍റെ ഉണ്ണിയെ, നഗ്നമായ ചുമരിലെ ചെറിയ ജനാലയില്‍ കൂടി പുഞ്ചിരിയ്ക്കുന്ന താരകത്തിനേയും, മേഘത്തിന്‍റെ മടിയില്‍ വിശ്രമിക്കുന്ന ചന്ദ്രനേയും, എല്ലാവരേയും ഒന്നു സ്പര്‍ശിച്ച് അവരെ ഇക്കിളിയാക്കുന്ന നിലാവിനേയും പരിചയപ്പെടുത്തി.

Image

വാര്‍ത്തകള്‍ ഇന്ന് ആര്‍ക്കും എഴുതാം. സംപ്രേഷണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കാം. പത്രപ്രവര്‍ത്തകര്‍ എന്ന വര്‍ഗം ഇല്ലാതായി. പത്രാധിപരും ഇല്ലാതായി. ഒരു മൊബൈല്‍ഫോണ്‍ ഉള്ളവര്‍ക്കൊക്കെ വാര്‍ത്ത പുറത്തുവിടാം. ആര്‍ക്കാണ് പ്രത്യേകതകളുള്ള ഫോട്ടോ കിട്ടുന്നതെന്ന് പറയാന്‍ പറ്റില്ല

Image

എസ്.എം.വി.ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ ,തിരുവനന്തപുരം തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു.

Image

ഞാന്‍ ജനാല തുറന്ന് പുറത്തേയ്ക്ക് നോക്കി ആ ചെറിയ കാട്ടിലെ മരച്ചോട്ടിൽ മയില്‍ വന്നിരിയ്ക്കുന്നുണ്ടോയെന്ന് നോക്കി. ഒരു ആണ്‍മയിലും ഒരു പെണ്‍മയിലും വഴി തെറ്റി, ഞങ്ങളുടെ ഹോസ്റ്റലിന്‍റെ പുറകിലുള്ള ചെറിയ കാട്ടില്‍ ഒരു മഞ്ഞുള്ള പ്രഭാതത്തില്‍, എത്തിയിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ ആ മയിലുകള ക്യാമറയില്‍ പകര്‍ത്തി

Image

സി വി ബാലകൃഷ്ണന്റെ ലൈബ്രേറിയന്‍ വായിച്ചു. പുസ്കതങ്ങളെ ഏറെ സ്നേഹിക്കുന്ന ഒരു ലൈബ്രേറിന്റെ ജീവിതത്തില്‍, ലോകം കണ്ട എഴുത്തുകാരും അവരുടെ പുസ്തങ്ങളിലൂടെ ജന്മമെടുത്ത കഥാപാത്രങ്ങളും കടന്നുവരുന്നു... വായിക്കുമ്പോള്‍ നമുക്കുമുന്നിലും... മറ്റുമനുഷ്യരോടൊപ്പം മണ്‍മറഞ്ഞെന്ന് നാം കരുതിയ എഴുത്തുകാര്‍ കണ്‍മുന്നിലെത്തുകയും സംസാരിക്കുകയും മാത്രമല്ല അവര്‍ ലൈബ്രേറിയന് ഉചിതമായ ഉപദേശങ്ങള്‍ നല്‍കുന്നു, സമാധാനിപ്പിക്കുന്നു. നാളെക്കായി ധൈര്യം പകരുന്നു..

Image

പരശ്ശതംഅക്ഷരപുണ്യം
പരസ്പരപ്രണയമധുരം
വാക്കുകൾക്കുള്ളിലെമധുരം
വർണ്ണവിതാനങ്ങൾപോലെ!

Image

ജമ്മു & കാശ്മീരിൻ്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ നിന്നും 56 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന hill station ആണ് ഗുൽമാർഗ് [ പൂക്കളുടെ പ്രദേശം] .

Image

എരമല്ലൂരിൽ താമസം.കൊച്ചി സിറ്റി പോലീസ് ഓഫീസിൽ സീനിയർ ക്ലാർക്ക് .ആനുകാലികങ്ങളിൽ കഥകൾ,കവിതകൾ,ബാലസാഹിത്യംഎന്നിവ എഴുതാറുണ്ട്.നിശ്ചലദൃശ്യങ്ങൾക്കിടയിൽ സംഭവിക്കുന്നത്(കവിതകൾ)ആൾദൈവം,ബോൺസായ് (കഥകൾ)നീലിക്കാക്കയും മാളൂട്ടിയും,തകിലുമേളം(ബാലസാഹിത്യം)എന്നവയാണ് കൃതികൾ.

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി