Image

Image

മലയാളിയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ് അരിനെല്ലിക്ക. കുട്ടിക്കാലത്ത് ഇത് പറിച്ചു കഴിച്ചവരോ, പറിക്കാന്‍ ശ്രമിച്ചവരായിരിക്കും ഏറെയും, സാധാരണ കാണപ്പെടുന്ന നെല്ലിക്കയെക്കാൾ പുളിരസം ഉള്ള നല്ല പച്ചനിറത്തിൽ കുലകളായി നില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണ്

Image

കേരളത്തിൽ സ്ത്രീകൾക്കും കുട്ടിൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനും, വിധേയരാകുന്നവർക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ജില്ലയിൽ 2013 സെപ്റ്റംബർ 10-ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക് ആരംഭിച്ചത്.

Image

മലയാള സാഹിത്യത്തിൽ ഒരെഴുത്തുകാരൻ തന്റെ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്. നമ്മുടെ സാഹിത്യ വിമർശനത്തിന്റെ പൊതുസ്വഭാവം ഏതെങ്കിലും നിലപാടിനെ ആശ്രയിച്ചു കഴിയുക എന്നതാണ്.

Image

അനന്തവും അജ്ഞാതവുമായ ഗണിത ലോകത്തിലേയ്ക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചു കയറ്റിയ ഗുരുഭൂതനാണ് ശ്രീ പളളിയറ ശ്രീധരന്‍മാഷ്. അദ്ദേഹത്തെ പരിചയപ്പെടാനും പരിചയപ്പെടുത്താനും ലഭിച്ച അവസരം അമൂല്യമായി ഞാന്‍ കരുതുന്നു.

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി