മനസ്സ് അസ്വസ്ഥവും കലുഷിതവുമായിരിക്കുമ്പോൾ  ഗസലുകൾ ആസ്വദിക്കുക. എന്തെന്നാൽ നിശബ്ദത കഴിഞ്ഞാൽ പിന്നെ മനസ്സിനെ സ്വാധീനിക്കാൻ കഴിവുള്ള ഏറ്റവും മനോഹരമായ സംഗീതധാരയാണ് ഗസൽ. ഗസലുകൾ കേൾക്കുമ്പോൾ ഹൃദയം അതിന്റെ ലോലമായ ചിറകുകൾ വിരിച്ച് വാനിലേക്ക് പറന്നുയരും. ആത്മാവിനുള്ളിൽ ഒരു പൂ വിരിയുന്നതിന്റെ അനുഭൂതിയുണർത്തും.