Image

നോവൽ


(പതിനാറ് )

(ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019 ലും ഏഴു മുതൽ പത്ത് വരെ archives ഫെബ്രുവരി 2019-ലും പതിനൊന്ന് മുതൽ പതിനാല് വരെ archives മാർച്ച് 2019 ലും പതിനഞ്ച് ഹോം പേജിലും വായിക്കാം)

     ഞാൻ ആകെ വിഷമിച്ചു - എന്ത് പറയണമെന്നറിയാതെ . അപ്പോഴേക്കും അകത്ത് നിന്നു് അമ്മ വന്നു. അവരും എന്നെ സൂക്ഷിച്ച് നോക്കിയിട്ട് - ''മോന്റെ കോളേജിൽ നിന്നാണോ വരുന്നത്?'' അപ്പോഴാണ് എനിക്ക് സമാധാനമായത് . ''അതെ''

''കയറി വരു''

        ഞാൻ വീട്ടിൽ കയറി അവൻ തന്നു് വിട്ട ബാഗ് അവരെ ഏല്പിച്ചു.

''അവന് ജോലിയായി . അവിടെ ജോയിൻ ചെയ്യാൻ പോകേണ്ടിയുള്ളത് കൊണ്ട് ഇവിടെ തരാൻ എന്നെ ഏല്പിച്ചതാണ് ,ഈ ബാഗ് ..

     അവരിരുവരും പരസ്പരം നോക്കി. പിന്നെ അവർ രണ്ടു പേരും സ്തംഭിച്ചിരുന്നു പോയി.

          ഞാൻ യാത്ര പറയാനായി അവരെ നോക്കി-- രണ്ട് ശിലകളായി അവർ മാറിയത് പോലെ  എനിക്ക് തോന്നി.  ആ ശിലകൾ തലയാട്ടി - അത് ഞാൻ യാത്രാനുമതിയായി കരുതി വീടിൽ നിന്നും മുറ്റത്തേക്കിറങ്ങി. ഗേറ്റ് കടക്കുമ്പോൾ ഒന്ന് കുടി ആ ശിലകളെ നോക്കി. എന്റെ മനസ് പറഞ്ഞു - ''ആ ശിലകൾക്ക്  ചലനമില്ലാതെയാകുന്നുവോ ?''  

       ഗേറ്റിന് പുറത്തിറങ്ങിയപ്പോൾ ആ വീട്ടിലേക്ക് ''ഗേളി'' വരുന്നു.( ഞങ്ങളുടെ കോളേജിലെ ഏറ്റവും ജൂനിയർ - കണ്ടാൽ സ്ക്കൂൾ കുട്ടിയാണെന്നേ തോന്നു) .  ഗോളി   അത്ഭുതപ്പെടുത്തി കൊണ്ട് എന്നോടായി ചോദിച്ചു. - ''മഗിന് സുഖം തന്നെയല്ലേ?''
''സുഖമാണു   ഇയാളുടെ പേരെന്താ? ''  ഞാൻ ചോദിച്ചു.

 ''ഗേളീന്ന് വിളിച്ചോ , ഗേളിയെ നിങ്ങൾക്കെല്ലാപേർക്കും അറിയാമല്ലോ.. 

'      മഗ് എല്ലാ കാര്യവും ഇയാളോട് പറയാറുണ്ടെന്ന് എനിക്കുറപ്പായി.  (ഗേളിയുടെ കാര്യം പറഞ്ഞു് ഞങ്ങൾ മഗിനെ കളിയാക്കുമായിരുന്നു - '' കുട്ടികളിലാണ് മഗിന് താല്പര്യമെന്ന് . പക്ഷേ അവന് ഗേളിയെപ്പോലെ ഒരു പെങ്ങളുണ്ടെന്ന്  ,നേരിൽ കണ്ടപ്പോഴാണ് എനിക്ക് പോലും അറിയാനായത്. കോളേജിൽ  ഗേളിയുമായി മഗിന്  നല്ലൊരു ചങ്ങാത്തമുണ്ടായിരുന്നു. ഗേളിക്ക് തിരിച്ചും )

            ഞാൻ യാത്ര പറയാൻ ''ഈ ഗേളി''യെ നോക്കി. 

'''അപ്പോൾ മഗ് ഇനി ഇങ്ങോട്ട് വരില്ലേ '' ഈ ഗേളി എന്നോട് ചോദിച്ചു. 

       ഞാൻ എന്ത് പറയാൻ?

''മഗിനോട് ഒരു കാര്യം പറയാമോ? അപ്പച്ചൻ പിന്നീട് ഇന്ന് വരേയും കള്ള് കുടിച്ചിട്ടില്ലെന്നു '....
 
        ഒന്നും മനസ്സിലാവാതെ ഞാൻ ഈ ഗേളിയെ നോക്കി നിന്നു.     അവളുടെ കണ്ണുകളും നിറയുന്നുവോ?

         ഞാൻ നടന്നു് തുടങ്ങി. അല്പദൂരം നടന്നിട്ട് ഞാൻ തിരിഞ്ഞു നോക്കി. ഗേളിയും ഒരു ശിലയായി അതേ നില്പിൽ തന്നെയുണ്ട്.

        ഞാൻ നടന്ന് നീങ്ങി.  കുറച്ച് ദൂരം പിന്നിട്ടപ്പോൾ അവന്റെ നാട്ടിലെ പോസ്റ്റാഫീസ്  കണ്ടു . അവിടെ കയറി ഒരു ഇൻലാന്റ് വാങ്ങി. ,അവന് കത്തെഴുതി -- അവൻ പറഞ്ഞു തന്ന കെയർ ആഫ് അഡ്രസ്സിൽ .   എല്ലാ വിവരവും വ്യക്തമായി അതിലെഴുതി. -- '' അപ്പച്ചൻ പിന്നീട് ഇന്ന് വരേയും കള്ളു കുടിച്ചിട്ടില്ലെന്ന് ''  അവന്റെ പെങ്ങൾ പറഞ്ഞത് പ്രത്യേകം എഴുതി. ഒന്ന് കുടി വായിച്ച് നോക്കി. പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു.

      അവൻ എന്നെ അവന്റെ നാട്ടിലേക്ക് വണ്ടി  കയറ്റി വിടാൻ വന്നപ്പോൾ വല്ലാതെ വികാരാധീതനായിരുന്നു. അന്ന് അവനറിയാമായിരുന്നുവോ ഞങ്ങൾ തമ്മിൽ ഇനി കാണില്ലേന്ന്.  

      ഇന്നു് വരേയും ഞാൻ മഗിനെ പിന്നീട് കണ്ടിട്ടേയില്ല.

         റിസൽട്ട് വന്നപ്പോൾ അവന് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു. എന്റെ മാർക്ക് ലിസ്റ്റും മറ്റും വാങ്ങാനായി കോളേജിൽ പോയപ്പോഴും , മഗിന്റെ മാർക്ക് ലിസ്റ്റ് വാങ്ങിയതായി കണ്ടില്ല. എന്റെ മാർക്ക് ലിസ്റ്റുമായി കോളേജിൽ വെറുതെ നടക്കുകയായിരുന്നു.-- ഇനി ഈ കോളേജിൽ ഞാനുണ്ടാവില്ലല്ലോയെന്ന ചിന്തയുമായി.  പെട്ടെന്നാണ് മഗിന്റെ ''കക്ഷി '' എന്റെ മുന്നിലെത്തിയത്.  എന്നെ കണ്ടു തന്നെയാണ് കക്ഷി വന്നതെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.  മഗിനെ തിരക്കി. ഒരു വിവരവുമില്ല. ഞാൻ പറഞ്ഞു.  

'' മഗിന് എന്നെ  ഇഷ്ടമാണെന്നു് എനിക്കറിയാം .പക്ഷേ എന്ത് തരം ഇഷ്ടമാണെന്ന് എനിക്കറിയില്ല.'' കക്ഷി പറഞ്ഞു. ഞാനെന്ത് പറയാൻ?

''നിങ്ങളോട് യാത്ര പറയാൻ അവൻ വന്നില്ലേ?''

''ഇല്ല - പക്ഷേ ഞാൻ പ്രതീക്ഷിച്ചിരുന്നു.'' അതിലൊരു നിരാശ നിഴലിച്ചിരുന്നു ..

''പക്ഷേ അവസാനത്തെ ദിവസം നിങ്ങളെ കണ്ടിരുന്നുവെന്നാണ് ഞാൻ കരുതിയത് ''
ഞാൻ പറഞ്ഞു.

''കണ്ടിരുന്നു. ദൂരെ നിന്ന് ''

അപ്പോഴും കക്ഷി മഗിനെ കാണാൻ ആഗ്രഹിക്കുന്നത് പോലെ എനിക്ക് തോന്നി.

      വീണ്ടും 'കക്ഷി ' ആവർത്തിച്ചു. ''എന്ത് തരം ഇഷ്ടമാണെന്നോടെന്ന് എനിക്കറിയില്ല.''

       ഏതിനും ഞാൻ ഇനി കോളേജിൽ വരില്ല. ആരേയും കാണില്ല .എങ്കിൽ തുറന്ന് തന്നെ ചോദിക്കാമെന്ന് കരുതി ഞാൻ ചോദിച്ചു.

      '' നിങ്ങൾ എങ്ങനെയാണ് മഗുമായി പരിചയമായത്?

''അത് മഗിന്റെ മാത്രം പ്രത്യേകത കൊണ്ട്.  മഗ് ലൈബ്രറിയിൽ പോകുന്നത് ഞങ്ങളുടെ ക്ലാസിനടുത്ത് കൂടിയാണ്. ഒരു ദിവസം ക്ലാസിലെ കുട്ടികളിൽ ചിലർ മഗിനെ ''മഗ്'' എന്ന് വിളിച്ചു കളിയാക്കി.  മാത്രവുമല്ല - മഗിന്റെ അർത്ഥം കുടി അവർ ചോദിച്ചു കളഞ്ഞു.

''Do you want the meaning of mug ? '' എന്നു ചോദിച്ചു കൊണ്ട് , ഒരു കുലുക്കവുമില്ലാതെയാണ് മഗ് ക്ലാസിൽ കയറിവന്നത്. മേശപ്പുറത്ത് നിന്നും ചോക്ക് പീസെടുത്ത് ബോർഡിൽ എഴുതി
M_    Mutual
U-    Under Standing
G - God

Mutual understanding with God

That's mug     OK

ദൈവത്തിന്റെ പ്രതിപുരുഷൻ.  ,എന്നും പറയാം. 
Clear

Anybody has any more doubt please meet me after your class
എന്ന്   male students നെ  നോക്കി പറഞ്ഞിട്ട് ചോക്ക് പീസ് തിരികെ മോശപ്പുറത്ത് വെച്ചിട്ട് എന്നെ നോക്കി ചിരിച്ച് ക്ലാസിൽ നിന്നും ഇറങ്ങിപ്പോയി. അങ്ങനെ അന്നാണ് ഞങ്ങൾ പരിചപ്പെട്ടത്.''

        ഇനി ഞാൻ ആ കക്ഷിയെ കാണില്ല. എങ്കിൽ തുറന്ന് തന്നെ പറയാമെന്ന് കരുതി --

''ദേവീ ,ക്ഷേത്രനടയിൽ -
ദീപാരാധന വേളയിൽ'' ........

ഈ ഗാനത്തിൽ ഏത് ഭാവമാണോയുളളത് , എന്തർത്ഥമാണോയുള്ളത് ,അതാണ് നിങ്ങൾ അവന്. 

       കക്ഷിയുടെ മുഖം വല്ലാതെ തുടുത്ത്.  ഞാൻ അവിടെ നിന്നില്ല.  നടന്ന് നീങ്ങി. കുറച്ച് നടന്ന ശേഷം തിരിഞ്ഞു നോക്കി. കക്ഷി അവിടെ തന്നെ നിൽപ്പുണ്ട് --- ഒരു ശില്പി തീർത്ത ശില്പം കണക്കെ .

      മഗിനെ ആ ഹോൾസെയിൽ കടയിൽ തിരക്കിയാൽ അറിയാമെന്ന് കരുതി അവിടെയും പോയി. '' ടയർ കമ്പനിയിൽ ഒരു മാസം ജോലി ചെയ്തു.  പിന്നീട്  വേറെ ജോലി തരപ്പെടുത്തി അവിടത്തെ ജോലി ഉപേക്ഷിച്ച് പോയി.
എനിക്ക് തരാനുണ്ടായിരുന്ന രൂപ ടയർ കമ്പനിയിൽ ഏല്പിച്ചിട്ട് എന്റെ എല്ലാ സഹകരണങ്ങൾക്കും നന്ദി പറഞ്ഞ് എനിക്ക് കത്തെഴുതിയിരുന്നു''
ഹോൾസെയിൽ  മുതലാളി പറഞ്ഞു നിറുത്തി.
   '' അവനെ  കാണാൻ. ഇനി പറ്റിയെന്ന് വരില്ല.'' - മനസ് പറഞ്ഞു.

(തുടരും)

Leave a Comments

Image

ഈ പംക്തി ലോകത്ത് ഏത് കോണിലും ജീവിക്കുന്ന മലയാളികള്‍ക്ക് മാത്രമുള്ളതാണ്. ഇങ്ങനെയൊരു പംക്തി ഒരുക്കാന്‍ കാരണം നല്ലൊരു ജീവിതത്തിന് വേണ്ടിയാണ് അവര്‍ ലോകത്തിന്‍റെ ഓരോ കോണിലും ഓടി നടക്കുന്നത്. മാറി മാറി വരുന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ പോലും അവര്‍ക്ക് ഓട്ടം നിറുത്താന്‍ ആവുന്നില്ല. എങ്കില്‍ നാട്ടിലും മറുനാട്ടിലും ഉള്ളവര്‍ക്കുവേണ്ടി കണ്ണാടി മാഗസിനിലൂടെ" ഒരു കൂട്ടായ്മ ഒരുക്കിയെടുക്കാനുള്ള ശ്രമമാണ്. - ഒരുമിച്ച് നാം ഓണം ഘോഷിക്കുന്നതുപോലെ. അതിന് സാദ്ധ്യമായെങ്കില്‍ എന്‍റെ പ്രയത്നം സഫലമായി. ഈ പംക്തിയില്‍ ആദ്യമായി എഴുതുന്നത് രണ്ടു പേരാണ്. എന്‍റെ സുഹൃത്തും കോളേജ് മെറ്റുമായി ശ്രീ. എം.സി. ജോസഫും . (മാറാട്ടുകുളം ചാക്കോ ജോസഫ്) മറ്റൊന്ന് മറ്റൊരു സുഹൃത്തായ ശ്രീ. രാജീവ് രാജേന്ദ്രനും