പ്രിയ  സുഹൃത്തേ 

 

'ഭൂപടത്തിലെ പാട്' എന്ന എന്റെ കവിതാ സമാഹാരം ഏപ്രിൽ 14 ഞായറാഴ്ച വൈകീട്ട് 3  മണിക്ക് തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ,

ശ്രീ:വികെ.ശ്രീരാമൻ, ശ്രീ:ഷൗക്കത്ത്, ശ്രീ:പിപി.രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരിക്കും 

 

തുടർന്ന് പ്രശസ്ത ഗസൽ ഗായകൻ സിറാജ് അമൽ നയിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിരിക്കും 

 

 ഈ പരിപാടിയിലേക്ക് താങ്കളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു   

 

എന്ന് 

സ്നേഹപൂർവ്വം 

ഫൈസൽബാവ 

Leave a Comments

Image

ഈ പംക്തി ലോകത്ത് ഏത് കോണിലും ജീവിക്കുന്ന മലയാളികള്‍ക്ക് മാത്രമുള്ളതാണ്. ഇങ്ങനെയൊരു പംക്തി ഒരുക്കാന്‍ കാരണം നല്ലൊരു ജീവിതത്തിന് വേണ്ടിയാണ് അവര്‍ ലോകത്തിന്‍റെ ഓരോ കോണിലും ഓടി നടക്കുന്നത്. മാറി മാറി വരുന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ പോലും അവര്‍ക്ക് ഓട്ടം നിറുത്താന്‍ ആവുന്നില്ല. എങ്കില്‍ നാട്ടിലും മറുനാട്ടിലും ഉള്ളവര്‍ക്കുവേണ്ടി കണ്ണാടി മാഗസിനിലൂടെ" ഒരു കൂട്ടായ്മ ഒരുക്കിയെടുക്കാനുള്ള ശ്രമമാണ്. - ഒരുമിച്ച് നാം ഓണം ഘോഷിക്കുന്നതുപോലെ. അതിന് സാദ്ധ്യമായെങ്കില്‍ എന്‍റെ പ്രയത്നം സഫലമായി. ഈ പംക്തിയില്‍ ആദ്യമായി എഴുതുന്നത് രണ്ടു പേരാണ്. എന്‍റെ സുഹൃത്തും കോളേജ് മെറ്റുമായി ശ്രീ. എം.സി. ജോസഫും . (മാറാട്ടുകുളം ചാക്കോ ജോസഫ്) മറ്റൊന്ന് മറ്റൊരു സുഹൃത്തായ ശ്രീ. രാജീവ് രാജേന്ദ്രനും