Image

കവിതകൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും മലയാളികളെ പുതിയൊരു ഭാവനാ ലോകത്തേക്ക് നയിച്ച അനശ്വരനായ വയലാറിന്റെ മറ്റൊരു സ്മൃതിദിനം കൂടി കടന്നു പോവുകയാണ്.

Image

ഞാൻ ഇന്ദുലേഖ ചേട്ടൻ (ശരത്ചന്ദ്രവർമ്മ ) കഴിഞ്ഞാൽ പെണ്മക്കളിൽ ഏറ്റവും മൂത്തത് ഞാനാണ് .

Image

ഇക്കഴിഞ്ഞ ദിവസം നേമത്തു (അയ്യപ്പൻറെ വീട്ടിൽ ) പോയിരുന്നു.അയ്യപ്പൻറെ മൂത്ത സഹോദരി സുബ്ബലക്ഷ്മിയെ കണ്ടു.

Image

വാണ്ടറർ എന്നു പേരുള്ള ഒരു നീരാവിയന്ത്രത്തിന് മുന്നിൽ ഒരുക്കിയ സദസ്സ്. വേദിയിൽ ഡോക്ടർ ഖദീജാ മുംതാസും സുവീരനും റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ കോഴിക്കോട്ടെ മുഖ്യപൗരർ

Image

മാമന്റെ ഓർമ്മക്കുറിപ്പ് പല തവണ എഴുതിയിട്ടുണ്ട്.ഇനിയും എഴുതേണ്ടിയും വരും.

Image

ഏതൊരു കഥയിലുമുണ്ട് ഒരു ജീവതം. ജീവിതത്തിലുമുണ്ട് ഒരു നായകനും പ്രതിനായകനും. രണ്ടാമന് ചിലപ്പോൾ പിന്നണിയിലോ ഒന്നാമന്റെ ഉള്ളിലോ ആകാം.

Image

അയ്യപ്പനുമായിട്ടുള്ള എന്റെ സൗഹൃദം ആരംഭിക്കുന്നത് എനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോളാണ്.

Image

എന്റെ ശവപ്പെട്ടിച്ചുമക്കുന്നവരോട്ഒ സ്യത്തിലില്ലാത്ത ഒരു രഹസ്യംപറയാനുണ്ട്.എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്ഒരു പൂവുണ്ടായിരിക്കും .........അയ്യപ്പൻ പാടിയിട്ടുണ്ട് ......

Image

1882 സെപ്റ്റംബര്‍ 8 ന് മാവേലിക്കരയിലെ പുരാതനമായ പണിക്കര്‍ വീട്ടില്‍ തോമാപണിക്കരുടെയും അന്നാമ്മയുടെയും മകനായി മാര്‍ ഇവാനിയോസ് ജനിച്ചു.

Image

വിശ്വസാഹിത്യകാരനായ ഒരിംഗ്ലീഷുകാരന്‍റെ പേര് പറയാനാവശ്യപ്പെട്ടാല്‍ ആദ്യം പറയുന്ന പേരെന്താകും? പല പേരുകള്‍ പറയാനാകും

Image

ഞാന്‍ ഇക്കഴിഞ്ഞ കാലങ്ങളെക്കുറിച്ച് ഓര്‍ത്ത് എഴുതുന്നു. - ഒത്തിരി ഓര്‍മ്മകളുണ്ട് . എല്ലാ പേരേയും പോലെ പണ്ട് സ്ക്കൂളില്‍ പോയത് മുതല്‍ ഇന്നലെ വരെയുള്ളവ ഓര്‍മ്മകളാണ്-

Image

ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്ന പ്രശസ്തമായ ഈ പൊതുവിദ്യാലയം ആരംഭിച്ചത് 1885 ലാണ്. കുറുങ്ങാനൂര്‍ എല്‍. പി. സ്കൂള്‍ എന്നായിരുന്നു കുടിപ്പള്ളിക്കൂടമായി തുടങ്ങിയ എന്‍റെ വിദ്യാലയത്തിന്‍റെ ആദ്യപേര്.

Image

ആദ്യമായി ഞാന്‍ എഴുതുന്ന ഈ എഡിറ്റോറിയല്‍ എന്‍റെ സൗഹൃദങ്ങളില്‍, എന്നോട് യാത്രപറഞ്ഞ് പോയവരെക്കുറിച്ചുള്ളതാണ്. ഒപ്പം അവരെക്കുറിച്ചുള്ള തിരിഞ്ഞുനോട്ടവും

Image

സോഷ്യൽ മീഡിയ എനിക്ക് നൽകിയ രണ്ടു മോളുണ്ട് ,അതിൽ ഒരു മോളാണ്

Image

ഒരു സാഹിത്യകാരന്റെ യഥാർത്ഥ കടമ്പ അതീന്ദ്രീയ ജ്ഞാനമാണ്.അവിടെ എത്താൻഎളുപ്പമല്ല.അതിനു സമീപത്തെ വിടെയോ എത്തിയെന്ന്സമാധാനിക്കുന്നവരാണ്

Image

ആശയ വിനിമയത്തിന്റെഅത്ഭുതകരമായ പ്രപഞ്ചംവിവര സmങ്കേതിക വിദ്യയുടെ സഹായത്തോടെ മുന്നേറുന്നു.സാങ്കേതിക വിദ്യയുടെ വിപ്ലവകരമായചുവട് വെയ്പ്പാണ് കമ്പ്യൂട്ടർ.

Image

ഒരു പുതിയ ലൈബ്രറിയിൽ ഉപയോഗിക്കാൻ പറ്റുന്ന ക്ളാസ്സിഫിക്കേഷൻ സ്കീം ഏതാണ് ? ഒരു ദിവസം രാവിലെ സുധിരാജന്റെ ഫോൺ. ഡ്യൂയി ഡെസിമൽ ക്ളാസ്സിഫിക്കേഷൻ ഞാൻ മറുപടി പറഞ്ഞു.

Image

അച്ചടിമാദ്ധ്യമങ്ങൾക്ക്ഇന്നുംപ്രസക്തിയുണ്ട്.പക്ഷേഅതിന്റെപ്രസക്തിഎത്രത്തോളമുണ്ട്എന്നതു്കാലഘട്ടത്തിന്റെചിന്താവിഷയമായിരിക്കുന്നു.ഓരോദിവസവുംപുതിയസാങ്കേതികവിദ്യകളുംഅവയുടെപരിധികളില്ലാത്തവിധമുള്ളവികസനവും.നാംകണ്ടുകൊണ്ടിരിക്കുന്നു

Image

പുറംലോകത്തെ അലോസരങ്ങളില്ലാതെ മേഘങ്ങളോട് മടിയില്‍ ഒരു ദിവസം : മേഘമല. മിനിറ്റുകള്‍ തോറും വന്നുകൊണ്ടിരിക്കുന്ന ഫോണ്‍ കോളുകള്‍, ജോലിത്തിരക്കുകള്‍, പട്ടണ ജീവിതം എന്നിവയില്‍ നിന്നെല്ലാം ഒരു ചെറിയ ആശ്വാസം തേടിയാണ് എന്‍റെ സുഹൃത്ത് ഒരു യാത്ര എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് ഫോണ്‍ വിളിച്ചത്. യാത്രയ്ക്കുള്ള ഒരവസരവും പാഴാക്കാതിരിക്കാറുള്ള ഞാന്‍ രണ്ടാമതൊന്നാലോചിക്കാന്‍ നില്‍ക്കാതെ സമ്മതിച്ചു.

Image

ലോകത്ത് മികവില്‍ മലയാളികള്‍ എവിടെ വരെ എത്തി നില്‍ക്കുന്നു എന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണ് രാജീവ് രാജേന്ദ്രന്‍.നാം എപ്പോഴും വി.ഐ.പി.കളുടേയും ഉയര്‍ന്ന ഉദ്യോഗ സ്ഥരുടേയോ മികവ് മാത്രമേ അറിയാറുള്ളു.

Image

കാലത്തിന്‍റെ ചുവരെഴുത്തുകള്‍ കാണാതെ പോകുന്നവരെ ചരിത്രം വിസ്മൃതിയിലേക്കു തള്ളിക്കളയുകയാണു പതിവ്. തലമുറ വിടവെന്നതടക്കം എന്തു പേരിട്ടുവിളിച്ചാലും മാറുന്ന തലമുറയുടെ മൂല്യ/രാഷ്ട്രീയ/സാമൂഹിക വിചാരങ്ങളും വിലയിരുത്തലുകളും തിരിച്ചറിയാതെയും മനസിലാക്കാതെയും ഒരു സമൂഹത്തിനും മുന്നോട്ടുപോകാനാവില്ല.

Image

ഹരിത സമൃദ്ധിക്കായ് കൈകോര്‍ക്കുകയാണ് കേരളം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ തീവ്ര ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഹരിത കേരളം മിഷന്‍. കാടും പുഴയും കുന്നും വയലും കായലുമെല്ലാം സംരക്ഷിച്ച് നിലനിര്‍ത്തേ കുത് ഭാവിലേക്കുള്ള കരുതല്‍കൂടിയാണ്

Image

എന്‍. കൃഷ്ണപിള്ള സാറിനെപ്പോലെ സ്വഭാവസൗരഭം തികഞ്ഞ മറ്റൊരു ഗുരുനാഥനെ കണ്ടെത്തുക വയ്യ - സാറിന്‍റെ ശിഷ്യഗണങ്ങളെല്ലാം ഒരേ സ്വരത്തില്‍ പറയുകയും

Image

1958-ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച സുഗതകുമാരി ടീച്ചറുടെആദ്യകവിത - സരസ്വതിപൂജ 51 വര്‍ഷങ്ങള്‍ക്കുശേഷം 2009-ല്‍ വഴിയില്‍ കളഞ്ഞവ എന്ന കവിതസമാഹാരത്തില്‍ ടീച്ചര്‍ കുറിച്ചിട്ട വാക്കുകള്‍ - സരസ്വതിപൂജ

Image

ആലപ്പുഴജില്ലയില്‍ ചുനക്കര ഗ്രാമത്തിലാണ്ഞാന്‍ പിറന്നതും പിച്ചവച്ച് നടന്നുവളര്‍ന്നതും. എന്‍റെ വിദ്യാരംഭം എന്‍റെ നാടിനെ തന്നെ ഞെട്ടിവിറപ്പിച്ച ഒരു സംഭവമായിരുന്നു.

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി